രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ളി’യിലെ ‘ടോര്‍ച്ചര്‍ സോങ്’ സെപ്റ്റംബര്‍ 9-ന് പുറത്തിറങ്ങുകയാണ്. 5 ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഗാനം ആലപിക്കുന്നത് അതാത് ഭാഷകളിലെ പ്രമുഖരായ ഗായകരാണ്.
വ്യത്യസ്തമായ തന്റെ ശബ്ദവും സംഗീതവും കൊണ്ട് ഒരു കാലത്ത് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ജാസി ഗിഫ്റ്റ് ആണ് മലയാളത്തില്‍ ഈ ഗാനം ആലപിക്കുന്നത്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങള്‍ സൃഷ്ടിച്ച ജാസി ഗിഫ്റ്റ് 777 ചാര്‍ളിയിലൂടെ പുതിയ ഗാനവുമായെത്തുന്നത് പ്രേക്ഷകര്‍ വളരെ ആകാംഷയോടെയാണ് കാണുന്നത്. കൂടാതെ വിനീത് ശ്രീനിവാസനും രണ്ട് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ രക്ഷിത്ഷെട്ടിയുടെ ജന്മദിനത്തില് പുറത്തിറക്കിയിരുന്നത്. മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ‘777 ചാര്‍ളി’യുടെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് വിതരണം ചെയ്യുന്നത്.
പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഏകാന്തതയില്‍ തളച്ചിടപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം പറയുന്നത്. സംഗീത ശൃംഗേരിയാണ് നായികയായി അഭിനയിക്കുന്നത്. ബോബി സിംഹയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. മലയാളിയായ നോബിന് പോളാണ് ചിത്രത്തിനു സംഗീതം പകരുന്നത്.
ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്. പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്. ടിറ്റോ പി തങ്കച്ചന് ആണ് മലയാളത്തിന്റെ ഗാനരചന. പി.ആര്.ഓ: മഞ്ജു ഗോപിനാഥ്, മീഡിയാ പാര്‍ട്ണര്‍: മൂവി റിപ്പബ്ലിക്, റിസര്‍ച്ച് & മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
Recent Comments