‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയുടെ വന്‍വിജയത്തിന് ശേഷം എം. മോഹനന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന് നായകനാകുന്നു. ശ്രീനിവാസന്, അജു വര്‍ഗീസ്, മൃദുല്‍ നായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇവര്‍ക്ക് പുറമെ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകും.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ വര്‍ണ്ണചിത്ര നിര്‍മ്മിച്ച കുറുക്കന് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും വിനീത് ശ്രീനിവാസനായിരുന്നു. ജയലാല്‍ ദിവാകരന് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായ കുറുക്കന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നതിനിടെയാണ് മഹാസുബൈര്‍ തന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും.
ടൊവിനോ തോമസ് നായകനായ ഗോദയ്ക്ക് ശേഷം രാകേഷ് മണ്ടോടി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമാണ്. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. സംഗീത സംവിധാനം ഗുണ ബാലസുബ്രഹ്മണ്യം, ഗാനരചന മനു മഞ്ജിത്ത്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, കോസ്റ്റിയൂം സുജിത്ത് മട്ടന്നൂര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷമീജ് കൊയിലാണ്ടി. സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പി.ആര്.ഒ. വാഴൂര്‍ ജോസ്. സൈനുദ്ധീനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ വിതരണാവകാശവും വര്ണ്ണചിത്രയ്ക്കാണ്.
Recent Comments