റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ‘മിഷന് സി’ക്ക് ശേഷം ‘പ്രതി പ്രണയത്തിലാണ്’ എന്ന ക്രൈം ത്രില്ലറുമായി സംവിധായകന് വിനോദ് ഗുരുവായൂര്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
വാഗമണ്ണിന്റെ പശ്ചാത്തലത്തില്‍ ഒരു പോലീസ് സ്റ്റേഷനില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മലയാള സിനിമയില്‍ പൊതുവെ കണ്ടിട്ടുള്ള പോലീസ് കഥകളോ കുറ്റാന്വേഷണ രീതികളോ അല്ല ഈ ചിത്രത്തിലുള്ളത്. വളരെ വ്യത്യസ്തമായ പ്രമേയവും സമീപനങ്ങളുമാണ് പുതിയ ചിത്രത്തിന്റേതെന്ന് സംവിധായകന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു.
ആക്ഷനും സസ്പെന്‍സും ത്രില്ലുമൊക്കെ നിറഞ്ഞ പുതുമയുള്ള ശൈലിയാണ് ഈ സിനിമയുടേത്. പോലീസ് സ്റ്റോറിയിലൂടെയാണ് കഥ സഞ്ചരിക്കുന്നതെങ്കിലും സാമൂഹികമായ ചില പ്രശ്നങ്ങളും ചിത്രം തുറന്ന് കാട്ടുന്നുണ്ടെന്നും സംവിധായകന് ചൂണ്ടിക്കാട്ടി.
തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനോദ് ഗുരുവായൂരും മുരളി ഗിന്നസും ചേര്‍ന്നാണ്. താരനിര്‍ണ്ണയം പൂര്‍ത്തിയായിക്കഴിഞ്ഞ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവിടും.
വാര്‍ത്താപ്രചരണം പി.ആര്. സുമേരന്‍.
Recent Comments