വിശാലിനെ നായകനാക്കി തു പാ ശരവണന് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോഴും ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ 5 ദിവസമായി ഫൈറ്റ് സീനാണ് ഷൂട്ട് ചെയ്യുന്നത്. രാത്രിയിലാണ് ചിത്രീകരണം. രാമോജി ഫിലിം സിറ്റിയോട് ചേര്‍ന്ന് ഒരു പഴയ മില്ലിലാണ് ഷൂട്ടിംഗ് നടക്കുന്നത്.
രണ്ട് ദിവസം മുമ്പ്, ഫൈറ്റ് സീനിനിടെ വിശാലിന് പരിക്ക് പറ്റിയിരുന്നു. ഒരു ഷോട്ടില്‍ ബാബുരാജ് വിശാലിനെ വലിച്ചെറിയുന്നതിനിടെ മില്ലിലുണ്ടായിരുന്ന യന്ത്രാവശിഷ്ടങ്ങളില് ശക്തിമായി ഇടിക്കുകയായിരുന്നു. ആ വീഴ്ചയില്‍നിന്ന് എഴുന്നേറ്റ് വിശാല്‍ ഫൈറ്റ് തുടര്‍ന്നെങ്കിലും ആ ഷോട്ടിന് കട്ട് പറഞ്ഞപ്പോഴാണ് അദ്ദേഹം വേദനകൊണ്ട് പുളഞ്ഞത്. അതോടെ അന്നത്തെ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
അന്നുതന്നെ വിശാല്‍ ഹോസ്പിറ്റലില്‍ പോയിരുന്നു. എക്സ്റേയില്‍ ഒടിവുകളൊന്നും ഉണ്ടായിരുന്നില്ല. വീഴ്ച ശക്തമായിരുന്നു. അതുകൊണ്ടാവാം ആ ഭാഗം മുഴുവനും നീര് ഉണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അടുത്ത ദിവസം ഷൂട്ടിംഗില്‍ പങ്കെടുത്തു.
അതിനും ഒരു ദിവസം മുമ്പ് നടന് ബാബുരാജും ഫൈറ്റിനിടെ റോപ്പില്നിന്ന് വീണ് അപകടം പിണഞ്ഞിരുന്നു. പരിക്ക് സാരമുള്ളമല്ല.
ഇരട്ടസഹോദരങ്ങളായ രാം ലക്ഷ്മണാണ് ഫൈറ്റ് മാസ്റ്റേഴ്സ്. ഫൈറ്റിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ആര്ട്ടിസ്റ്റുകളെകൊണ്ട് പരമാവധി റിസ്കി ഷോട്ടുകളെടുക്കാന്‍ അവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും. അതിന്റെ ഭാഗമായി ധാരാളം അപകടങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.
വിശാലിന്റെ മുപ്പത്തിയൊന്നാമത്തെ ചിത്രമാണ് ഇത്.
Recent Comments