വിശാല്‍ നയകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. സുനൈനയാണ് നായിക. റാണാ പ്രൊഡക്ഷന്റെ ബാനറില്‍ രമണയും നന്ദയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളും നായകനടന്മാരുമാണ്.
സണ്‍ ടി വി യിലെ ജനപ്രിയ പരിപാടിയായിരുന്ന ‘നാം ഒരുവര്’ നിര്‍മ്മിച്ചതും രമണയും നന്ദയും ചേര്‍ന്നായിരുന്നു. നാം ഒരുവറിലെ അവതാരകന് വിശാലായിരുന്നു. ഈ സൗഹൃദമാണ് പുതിയ നിര്‍മ്മാണ സംരംഭത്തിലേയ്ക്ക് അവരെ എത്തിച്ചതും. നവാഗതനായ എ. വിനോദ് കുമാറാണ് രചനയും സംവിധാനവും.
ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അണിയറക്കാര്‍ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് സൂചന.
തന്റെ കരിയറിലെ സുപ്രധാന ചിത്രമായിരിക്കുമെന്നാണ് സുനൈന പറഞ്ഞത്. നേരത്തേ ‘സമര്’ എന്ന സിനിമയില്‍ വിശാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വിശാലിന്റെ നായികയാവുന്നത്. ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും സാം സി.എസ്. സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പി.ആര്.ഒ. സി. കെ. അജയ് കുമാര്‍.
Recent Comments