നടന് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വിഷ്ണു തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ ന്യൂഡ് വിഡിയോകളും മറ്റും പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
‘അങ്ങനെ എന്റെ ഫേസ്ബുക്ക് പേജും ഹാക്ക് ആയിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന് എന്ന പേജ് ഇന്നലെ ആരോ ഹാക്ക് ചെയ്തു. അതെന്നെ അറിയിക്കാനായി ഒരുപാട് സുഹൃത്തുക്കള്‍ വിളിക്കയും മെസേജ് അയക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ തന്നെ പരാതിയ നല്‍കിയിട്ടുണ്ട്. പേജ് റിക്കവറി ചെയ്യാനുള്ള പ്രോസസ് ഒരു വശത്ത് നടക്കുകയാണ്. ഇപ്പോള്‍ എന്റെ പേജില്‍ വരുന്ന ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ ഞാന്‍ ഉത്തരവാദി അല്ല. ദയവ് ചെയ്ത് ആ വീഡിയോയുടെ ലിങ്കും ചോദിച്ച് ആരും എന്നെ വിളിക്കരുത്. അത് ഞാനല്ല. ഹാക്ക് ചെയ്തവരാണ് അതൊക്കെ പോസ്റ്റ് ചെയ്യുന്നത്.’ വിഷ്ണു ഇന്‍സ്റ്റാ?ഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
Recent Comments