മേപ്പടിയാന് എന്ന ആദ്യ സിനിമയിലൂടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച വിഷ്ണുമോഹന് വിവാഹിതനായി. അഭിരാമിയാണ് വധു. എറണാകുളം ചേരാനെല്ലൂര്‍ വേവ് വെഡ്ഡിംഗ് സെന്ററില്‍വച്ചായിരുന്നു വിവാഹം. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്റെ മകളാണ് അഭിരാമി. വധൂവരന്മാരെ അനുഗ്രഹിക്കാനും ആശിര്‍വദിക്കാനുമായി സിനിമ-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
മാര്‍ച്ച് 23 നായിരുന്നു വിഷ്ണുമോഹനും അഭിരാമിയും തമ്മിലുള്ള വിവാഹനിശ്ചയം.
Recent Comments