ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് ഭാരതത്തിലെ ഗ്രാമീണ വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യന്‍ ആര്‍മിയോടൊപ്പം ചേര്‍ന്ന് വിശ്വശാന്തി ഫൌണ്ടേഷന്. മാതാപിതാക്കള്‍ക്കുവേണ്ടി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്. രാജസ്ഥാനില്‍, പാകിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഗ്രാമങ്ങളിലെ സ്ക്കൂളുകളിലേക്ക്. ഐടി വിദ്യാഭ്യാസം പരിപോഷിപ്പിക്കാനായി നൂറ് ലാപ്ടോപ്പുകള് വിതരണം ചെയ്തു.
ഭാരതീയ കരസേനയുമായി കൈകോര്‍ത്ത് ഇവൈജിഡിഎസുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഹംദര്‍ദി പദ്ധതി’യുടെ ഭാഗമായാണ് ലാപ്ടോപ്പുകള് നല്‍കിയത്. ഇന്ത്യന്‍ കരസേനയുടെ സൗത്ത് വെസ്റ്റ് കമാന്റ് ഈ ഉദ്യമത്തെ വളരെയധികം അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് സ്വീകരിച്ചത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത പ്രൌഡഗംഭീരമായ ചടങ്ങില്‍ വെച്ചാണ് വിതരണം നിര്‍വഹിച്ചത്.
സാങ്കേതിക വിദ്യാഭ്യാസം സമൂഹത്തിന്റെ താഴേത്തട്ടില്‍ എത്തിക്കുക എന്ന ഇത്തരം മഹത്തായ കര്‍മ്മപദ്ധതികള്‍ക്ക് തുടര്‍ന്നും വിശ്വശാന്തി ഫൌണ്ടേഷനുമായി സഹകരിക്കുമെന്ന് സേനാവിഭാഗം അറിയിച്ചു. കേരളമടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഒട്ടനവധി ജീവകാരുണ്യ, വിദ്യാഭ്യാസ പദ്ധതികള്‍ വിശ്വശാന്തി ഫൌണ്ടേഷന് വര്‍ഷങ്ങളായി നടപ്പിലാക്കിവരുന്നു.
Recent Comments