നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്യ് വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴില്‍ വിവാഹ തടസ്സങ്ങള്‍ നീങ്ങും. തുളസിമാല സമര്‍പ്പണം മറ്റൊരു പ്രധാന വഴിപാടാണ്.
നരസിംഹമൂര്‍ത്തിയുടെ ഇഷ്ടപുഷ്പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്.
പഞ്ചഭൂതങ്ങളില്‍ വായുദേവന്റെ നാളായ ചോതിനക്ഷത്ര ദിനത്തില്‍ ഭഗവാനെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ ആപത്തുകളില്‍നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തില്‍ ഐശ്വര്യം നിലനില്ക്കാന് പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദര്‍ശനം നടത്തുകയോ വീട്ടിലിരുന്ന് നരസിംഹമൂര്‍ത്തി മന്ത്രം ജപിക്കുകയോ ചെയ്യുക.
നരസിംഹമൂര്‍ത്തി മന്ത്രം
ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം.
അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഈ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചൊല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍ ആ സമയത്ത് ഭക്തിയോടെ നരസിംഹമൂര്‍ത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഇരട്ടിഫലം നല്‍കുമെന്നാണ് വിശ്വാസം.
അഹോബിലം
ആന്ധ്രാപ്രദേശിലെ അഹോബിലം എന്ന സ്ഥലത്താണ് നരസിംഹാവതാരം നടന്നതെന്ന് കരുതപ്പെടുന്നു. അഹോബിലം എന്നാല്‍ സിംഹത്തിന്റെ ഗുഹ എന്നാണ് അര്‍ഥം.
കേരളത്തിലെ പ്രധാന നരസിംഹമൂര്‍ത്തി ദേവസ്ഥാനങ്ങള്‍
കോട്ടയം ജില്ലയില്‍ പ്രധാനമായും നാല് നരസിംഹസ്വാമി ക്ഷേത്രങ്ങളാണ് ഉള്ളത്. പടിഞ്ഞാറ് ഭാഗത്തായി അയ്മനം നരസിംഹസ്വാമി ക്ഷേത്രവും കിഴക്കു ഭാഗത്തായി കാടമുറി, മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കേരളത്തിലെ സ്വയംഭൂവായ ഏക നരസിംഹക്ഷേത്രമാണ് കുറവിലങ്ങാട് കോഴ ദേശത്തെ ശ്രീ നരസിംഹസ്വാമി ക്ഷേത്രം.
സഹസ്സ്രാബ്ദങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ലക്ഷ്മീസമേതനായ നരസിംഹമൂര്‍ത്തിയാണ് കുടികൊള്ളുന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല റൂട്ടില്‍ തുറവൂര്‍ മഹാക്ഷേത്രം, കൊല്ലം ജില്ലയിലെ ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ നരസിംഹസ്വാമി ക്ഷേത്രങ്ങളാണ്.
നരസിംഹമൂര്‍ത്തിയെ നിത്യേന ഭക്തിയോടെ സ്മരിച്ചാല്‍ ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങള്‍.
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. പേരു പോലെ തന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിന്റെ പ്രത്യേകത. കൃതായുഗത്തിലെ ഭഗവാന്റെ നാല് അവതാരങ്ങളില്‍ ഏറ്റവും അവസാനത്തെയാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂര്‍ത്തിയാണെങ്കിലും ഭക്തരില്‍ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂര്‍ത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളര്‍ന്നു നരസിംഹമൂര്‍ത്തി പ്രത്യക്ഷനായി.
വേണു മഹാദേവ്
Recent Comments