സതീഷ് നായകനാകുന്ന വിത്തൈക്കാരന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന് ലോകേഷ് കനകരാജാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
നായ് ശേഖര്‍ എന്ന ചിത്രത്തിലൂടെയാണ് സതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് മദ്രസപട്ടണം, വാഗൈ ചുടവ, മാന്‍ കരാട്ടെ, കത്തി, നയ്യാണ്ടി, റെമോ, ഭൈരവ, സ്ലേക്കാരന് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വാരിസ്, കണ്ണൈ നമടെ എന്നീ ചിത്രങ്ങളിലാണ് എറ്റവും ഒടുവിലായി അഭിനയിച്ചത്.
വെങ്കിയാണ് സംവിധായകന്. ലോകേഷ് കനകരാജിന്റെ സഹസംവിധായകനായിരുന്നു വെങ്കി. വൈറ്റ് കാര്‍പെറ്റിന്റെ ബാനറില്‍ കെ. വിജയ് പാണ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്. മുരളി കൃഷ്ണനാണ് സഹനിര്‍മ്മാതാവ്. സിമ്രാന് ഗുപ്തയാണ് നായിക. സിമ്രാന് ഗുപ്തയുടെ അരങ്ങേറ്റം ചിത്രം കൂടിയാണിത്. ആനന്ദരാജ്, ജോണ്‍ വിജയ് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വിപിആര്‍ ആണ് സംഗീതം ഒരുക്കുന്നത്. യുവ കാര്‍ത്തികാണ് ഛായാഗ്രാഹകന്‍. വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്.
Recent Comments