കഴിഞ്ഞ ദിവസങ്ങളില്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപന സൂചനകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോള്‍ ആരാധകരുടെ എല്ലാ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്, ‘ദി വാക്സിന് വാര്’ പ്രഖ്യാപിച്ചിരിക്കുകുയാണ് നിര്‍മ്മാതാവ് കൂടിയായ വിവേക് രഞ്ജന്‍ അഗ്നിഹോത്രി. ‘ദി വാക്സിന് വാര്’ എന്ന സിനിമ കോവിഡ്-19 നെ കുറിച്ചും വാക്സിനേഷന് ഘട്ടത്തെക്കുറിച്ചും സംസാരിക്കുന്ന ചിത്രമാകുമെന്നും ടൈറ്റില്പോസ്റ്ററിലൂടെ വ്യക്തമാണ്. പോസ്റ്ററില്‍ കോവിഡ് വാക്സിന് അടങ്ങിയ ഒരു മൂടുപടവും കാണാം. അതിലെ സന്ദേശം ഇങ്ങനെയാണ്- ”നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ഒരു യുദ്ധമാണ് നിങ്ങള്‍ നടത്തിയത്. അത് വിജയിക്കുകയും ചെയ്തു.’
ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, അസമീസ് തുടങ്ങിയ 11 ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
”നമ്മുടെ മികച്ച ബയോ സയന്റിസ്റ്റുകളുടെ വിജയത്തെ ഈ ചിത്രം ആഘോഷിക്കുന്നു. അവരുടെ ത്യാഗത്തിനും അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനുമുള്ള നമ്മുടെ ആദരാഞ്ജലിയാണ് വാക്സിന് യുദ്ധം.” ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാതാവ് പല്ലവി ജോഷി പറഞ്ഞു.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും.
പി.ആര്.ഒ ശബരി.
Recent Comments