ഇട്ടി മാണി, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിച്ച വിവിയാ ശാന്ത് സമാറയിലൂടെ റഹ്മാന്റെ ജോഡിയായി ഹണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നു വരുന്നു. തമിഴില്‍ ഭരത്തിന്റെ നായികയായി സിക്സ് ഹവേഴ്സ് എന്ന ചിത്രത്തിലും തെലുങ്കില്‍ അംഗുലീയം എന്ന സിനിമയിലും വിവിയ അഭിനയിച്ചുകഴിഞ്ഞു. മോഡലിംഗ് രംഗത്ത് നിന്നാണ് വിവിയയുടെ ചലച്ചിത്ര അരങ്ങേറ്റം.
ഒരു ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലറാണ് തന്റെ ചിത്രമെന്ന് സംവിധാകനായ ചാള്‍സ് ജോസഫ് പറയുന്നു. സമാറ ഒരു ഹീബ്രു വാക്കാണ്. ദൈവത്തിന്റെ സംരക്ഷണം എന്നാണതിനര്‍ത്ഥം. അല്ലാതെ ചിത്രത്തിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരല്ല. റഹ്മാന് ഇതുവരെ ചെയ്തിട്ടില്ലാത്ത വളരെ വ്യത്യസ്തമായ സസ്പെന്‍സ് നിറഞ്ഞ ഒരു കഥാപാത്രമായാണ് ഇതില്‍ വരുന്നത്. ഒരു ഇന്‍വെസ്റ്റിഗേറ്ററുടെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ആ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ അതിന്റെ സസ്പെന്സിന്റെ രസച്ചടരട് മുറിയും. പ്രേക്ഷകര്‍ തീയേറ്ററിലെത്തി അറിയട്ടെ.
സഞ്ജന ദിപു, ഭരത് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളാവുന്നു. ചാള്‍സ് ജോസഫിന്റെ ആദ്യ ഫീച്ചര്‍ഫിലിമാണ് സമാറ. ചാള്‍സ് ജോസഫ് തന്നെയാണ് കഥ, തിരക്കഥയും എഴുതുന്നത്. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം.കെ. സുഭാകരന്‍, അനൂജ് വര്‍ഗ്ഗീസ് വില്യദത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബഹുഭാഷാ ചിത്രമായിരിക്കും സമാറ.
ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്, എഡിറ്റിംഗ് അയൂബ് ഖാന്, സംഗീത സംവിധാനം ദീപക് വാര്യര്‍, കലാ സംവിധാനം രഞ്ജിത്ത് കോത്താരി തുടങ്ങി പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
സി.കെ. അജയ്കുമാര്‍
Recent Comments