ജാതക വിവരങ്ങള്‍ കൃത്യമായി അറിയാത്തവര്‍ക്കും, പലതരം രത്നങ്ങള്‍ ധരിച്ചിട്ടും അനുകൂല ഫലങ്ങള്‍ ലഭിക്കാത്തവര്‍ക്കും നവരത്നമോതിരം ധരിക്കുന്നത് ഗുണപ്രദമാണ്. ഇതുമൂലം രത്നങ്ങളുടെ പ്രഭാവലയത്തിന്റെ ഗുണങ്ങള്‍ വ്യക്തിക്ക് ലഭിക്കുന്നത് കൂടാതെ വാസ്തുശാസ്ത്രസംബന്ധമായ ചില ഗുണങ്ങളും നവരത്നമോതിരത്തില് ഉള്ളടങ്ങിയിട്ടുണ്ട്. നവരത്നമോതിരത്തിന്റെ മരതകം, വജ്രം, മുത്ത് വരുന്ന ഭാഗം നഖത്തിന് നേരേവരും വിധം ധരിച്ച് കൈ കിഴക്കോട്ട് നീട്ടുമ്പോള്‍.
ഈശാനകോണില് (വടക്ക് കിഴക്ക്) മരതകം (ബുധന്‍)
ഇന്ദ്രകോണ് (നേരെ കിഴക്ക്) വജ്രം (ശുക്രന്)
ഈശാനകോണ് (തെക്ക് കിഴക്ക്) മുത്ത് (ചന്ദ്രന്)
കുബേരദിക്ക് (വടക്ക്) മഞ്ഞപുഷ്യരാഗം (വ്യാഴം)
ബ്രഹ്മസൂത്രം (നടുമദ്ധ്യം) മാണിക്യം (സൂര്യന്)
യമകോണ് (തെക്ക്) ചുവന്ന പവിഴം (ചൊവ)
വായുകോണ് (വടക്ക് പടിഞ്ഞാറ്) വൈഡൂര്യം (കേതു)
വരുണകോണ്(പടിഞ്ഞാറ്)ഇന്ദ്രനീലം (ശനി)
നിരൃതികോണ് (തെക്ക് പടിഞ്ഞാറ്) ഗോമേദകം (രാഹു)
ഈ വിധത്തിലായിരിക്കും വരിക. ദിക്കുളുടെയും പ്രഭാവലയങ്ങളുടെയും സ്വാധീനം നേടി ഓരോരുത്തരിലും നവരത്നങ്ങള്‍ ഗുണം ചെയ്യും.
ഈ വിധത്തില്‍ സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ, സമചതുരരീതിയില് 100% പ്രകൃതിജന്യ രത്നങ്ങള്‍ നിശ്ചിത തൂക്കത്തില്‍ വിധിപ്രകാരം തയ്യാറാക്കി ധരിച്ചാലെ നവരത്നധാരണംമൂലം സര്‍വ്വൈശ്വര്യങ്ങളും വന്ന് ചേരുകയുള്ളു ഒപ്പം ഉത്തമവിശ്വാസവും വേണം. നവഗ്രഹശക്തിയെ വ്യക്തിയുടെ ശരീരത്തിലും ചുറ്റുപാടിലും അനുകൂലഫലങ്ങള്‍ ഉളവാക്കും. നവഗ്രഹമോതിരം ധരിക്കാന്‍ ജാതകം നോക്കേണ്ടതില്ല.
Recent Comments