രജനികാന്തിന്റെ സിനിമാജീവിതത്തില്‍ വന്‍ വിജയമായി തീര്‍ന്ന ചിത്രമായിരുന്നു സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാഷ. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ ചിത്രമാണ് രജനിയെ സൂപ്പര്‍താരത്തിന്റെ ഔന്നത്യത്തിലെത്തിച്ചത്.
മാണിക്യം എന്ന നായകകഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അഭിനയിച്ചത്. മാണിക്യത്തിന്റെ അടുത്ത സുഹൃത്തായ അന്വര്ബാഷയെ അവതരിപ്പിച്ചതാകട്ടെ ചരണ്രാജായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുന്നത് ചരണ്രാജിന് പകരം മമ്മൂട്ടിയെയായിരുന്നു സംവിധായകനായ സുരേഷ് കൃഷ്ണ കാസ്റ്റ് ചെയ്തിരുന്നത്.
മമ്മൂട്ടിയും രജനിയും അതിനുമുമ്പ് ചേര്‍ന്ന് അഭിനയിച്ചത് മണിരത്നത്തിന്റെ ദളപതിയായിരുന്നു. ഏറെ നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയെടുത്ത ചിത്രമായിരുന്നു ദളപതി. എന്നാല്‍ വീണ്ടും അങ്ങനെയൊരു കോംബോ വന്നാല്‍ ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്ന് രജനി കരുതിയിരുന്നു. കാരണം ദളപതിയിലും മമ്മൂട്ടി അവതരിപ്പിച്ച ദേവരാജ് എന്ന കഥാപാത്രം കൊല്ലപ്പെടുകയുമാണ്. ബാഷയിലും അന്‍വര്‍ബാഷ എന്ന കഥാപാത്രം കൊലചെയ്യപ്പെടുകയാണ്. അതുകൊണ്ടുതന്നെ രജനി അന്‍വര്‍ബാഷ എന്ന കഥാപാത്രത്തില്‍നിന്നും മമ്മൂട്ടിയെ ഒഴിവാക്കുകയായിരുന്നു.
1995 ജനുവരി 12 നാണ് ബാഷ റിലീസ് ചെയ്തത്. തമിഴകം രാഷ്ട്രീയ നേതാവ്കൂടിയായ ആര്.എം. വീരപ്പന് നിര്‍മ്മിച്ച ചിത്രത്തില്‍ നായിക നഗ്മയും വില്ലനായി രഘുവരനും ദേവനുമായിരുന്നു. ദേവ സംഗീതസംവിധാനം ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റുകളാണ്.
Recent Comments