2022 ലെ ദേശീയ പുരസ്കാരത്തിനായി മമ്മൂട്ടി ചിത്രങ്ങളൊന്നും എത്തിയിരുന്നില്ലെന്ന് ദക്ഷിണേന്ത്യന്‍ ജൂറി സമിതിയില്‍ ഉണ്ടായിരുന്ന നിര്‍മ്മാതാവും നടനുമായ സന്തോഷ് ദാമോദരന്‍ കാന്‍ ചാനലിനോട് പറഞ്ഞു.
’84 ചിത്രങ്ങളാണ് ഞങ്ങളുടെ മുന്നില്‍ എത്തിയത്. അതില്‍ 54 മലയാള ചിത്രങ്ങളും 30 തമിഴ് ചിത്രങ്ങളുമായിരുന്നു. ഇതില്‍നിന്ന് 10 ചിത്രങ്ങള്‍ തെരഞ്ഞെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ശ്രമകരമായ ദൗത്യം. ഈ പട്ടികയിലെവിടെയും മമ്മൂട്ടി ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. സ്ക്രീനിംഗ് സമയത്ത് ഞാനത് അന്വേഷിക്കുകയും ചെയ്തിരുന്നു.’ സന്തോഷ് ദാമോദരന്‍ പറഞ്ഞു.
സന്തോഷിനെ കൂടാതെ പത്മകുമാര്‍, മുര്‍താസ അലിഖാന്, രവീന്ദര്‍ എന്നിവരായിരുന്നു ദക്ഷിണേന്ത്യന്‍ പ്രാഥമിക ജൂറിയിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. മലയാളം- തമിഴ് ചിത്രങ്ങളുടെ തെരഞ്ഞെടുപ്പായിരുന്നു ഈ സമിതിക്ക് മുന്നിലുണ്ടായിരുന്ന ദൗത്യം.
പുഴു ഒഴിച്ച് മറ്റ് രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. രത്തീന സംവിധാനം ചെയ്ത പുഴുവിന്റെ നിര്‍മ്മാതാവ് മമ്മൂട്ടിയുടെ പേഴ്സണല്‍ മേക്കപ്പ് മാന്‍ കൂടിയായ ജോര്‍ജായിരുന്നു. പുഴു വിതരണം ചെയ്തത് ദുര്‍ഖറിന്റെ വേഫാററും.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച റോഷാക്കും നന്‍പകല്‍ നേരത്തും ദേശീയ പുരസ്കാരത്തിനായി സമര്‍പ്പിച്ചുവെന്നാണ് ഇത് സംബന്ധിച്ച് ലഭിക്കുന്ന വിവരം. എന്നിട്ടും ഈ സിനിമകള്‍ ജൂറിക്ക് മുന്നില്‍ എത്തിയിട്ടില്ലായെങ്കില്‍ അതിനര്‍ത്ഥം അപേക്ഷ അയയ്ക്കുന്നതിലെ വീഴ്ചയാണെന്ന് സാങ്കേതികമായി പറയേണ്ടിവരും. അല്ലെങ്കില്‍ അവസാന ഡേറ്റ് കഴിഞ്ഞതിന് ശേഷമായിരിക്കാം സിനിമ സമര്‍പ്പിച്ചിരിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് മമ്മൂട്ടി കമ്പനിതന്നെയാണ്.
മമ്മൂട്ടി കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ച മികച്ച നടനായി മത്സരരംഗത്തുണ്ടാകേണ്ടിയിരുന്ന മമ്മൂട്ടിയുടെ സാധ്യതയാണ് നഷ്ടപ്പെടുത്തിയത്. ഒപ്പം ചിത്രത്തിന്റെ സംവിധായകരായ ലിജോ പെല്ലിശ്ശേരിക്കും നിസാം ബഷീറിനും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും കനത്ത നഷ്ടമായിരിക്കുകയാണ്.
Recent Comments