മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനും സംവിധായകനുമാണ് വിനീത് കുമാര്‍. ബാലതാരമായി സിനിമയിലെത്തിയ വിനീത് നിരവധി സിനിമകളില്‍ ലാലേട്ടനൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ലാലേട്ടനെ പറ്റിയുള്ള ഓര്‍മ്മകള്‍ കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് വിനീത് കുമാര്‍.
‘ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത് ദശരഥത്തിന്റെ സമയത്താണ്. ഊട്ടിയില്‍ വെച്ചായിരുന്നു അത്. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങളൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്. ദശരഥത്തില്‍ എന്നെ കൂടാതെ മറ്റു കുട്ടികളുമുണ്ടായിരുന്നു. അത് കാരണം സെറ്റില്‍ കുട്ടികളായ ഞങ്ങള്‍ കളിക്കുമായിരുന്നു.’ വിനീത് തുടര്‍ന്നു.
‘ലാലേട്ടന്റെ പ്രത്യേകത എന്തെന്നാല്‍ ഇത് കഥാപാത്രമായി അഭിനയിക്കുന്നതാണോ ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതാണോ എന്ന് പിടികിട്ടില്ല. ദശരഥത്തിലെ കഥ പറയുന്ന സീനില്‍ ലാലേട്ടന് കഥ പറഞ്ഞതാണോ അഭിനയിച്ചതാണോ എന്ന് എനിക്ക് കണ്‍ഫ്യൂഷനായി. ഭരതത്തില്‍ കഴുത്തില്‍ തോര്‍ത്ത് കുരുക്കി ചോദിക്കുന്ന സീനില്‍ ലാലേട്ടന് അഭിനയം കണ്ട് നില്‍ക്കുകയാണെന്ന് തോന്നി പോകും.’
‘പിന്നീട് ഭരതമൊക്കെ ചെയ്യുമ്പോള്‍ എന്നോട് എപ്പോഴും പാട്ടു പാടാനും ഡാന്‍സ് ചെയ്യാനുമൊക്കെ പറയും. അദ്ദേഹത്തിന് പാട്ടും ഡാന്‍സുമെല്ലാം വലിയ ഇഷ്ടമാണ്. പക്ഷേ അന്ന് ഞാന്‍ വെയിറ്റിട്ട്, ഡാന്‍സൊന്നും ചെയ്യാന്‍ പോകില്ല. പിന്നീട് ഞങ്ങള്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്ത ബന്ധവും ഞങ്ങള്‍ തമ്മിലുണ്ട്.’ വിനീത് കുമാര്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments