നടന് പുനീത് രാജ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോള്‍ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരുന്നു. നടനെ ചികിത്സിച്ച ബാംഗ്ലൂരിലെ വിക്രം ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ രംഗനാഥന് നായക്കിന്റെ വാക്കുകളിലേക്ക്,
‘വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നടന് പുനീത് രാജ് കുമാറിനെ ഫാമിലി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന് ബോധം ഇല്ലായിരുന്നു. മാത്രമല്ല ഹൃദയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് തീവ്രപരിചരണം നല്‍കുകയും കൂടാതെ ഷോക്ക് തെറാപ്പി അടക്കമുള്ള അടിയന്തിര ചികിത്സാമാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ചികിത്സകളോടും മരുന്നിനോടും പ്രതികരിക്കാതെ വന്നത്തോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എമര്‍ജന്‍സി സ്പെഷ്യലിസ്റ്റ്, ഇന്റന്‍സീവ് കെയര്‍ സ്പെഷ്യലിസ്റ്റ് അടങ്ങിയ ഞങ്ങളുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമുച്ചെങ്കിലും ഉച്ചയ്ക്ക് 2.30 ഓടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.’ ഡോക്ടര്‍ രംഗനാഥന് നായക് പറഞ്ഞു.
Recent Comments