മാത്യു തോമസ്-നസ്ലിന് കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മര്‍’ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നെയ്മര്‍ ഒരു നാടന്‍ നായക്കുട്ടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ, നെയ്മറിന്റെ കഥയിലേക്കും കുസൃതി കുടുക്കയായ നായ്ക്കുട്ടിയിലേക്കും എത്തിയത് എങ്ങനെയാണെന്ന് വിവരിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
രണ്ടര മാസം പ്രായമുള്ള ഒരു നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ബ്രീഡ് നായ്ക്കുട്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും നെയ്മര്‍ സിനിമയില്‍ ചെയ്യുന്നുണ്ട്. ഇത്തരമൊരു പരീക്ഷണം മലയാള സിനിമയില്‍ ആദ്യമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കഥയ്ക്ക് ഇണങ്ങുന്ന രൂപവും കുസൃതിത്തരവുമുള്ള നാടന്‍ നായക്കുട്ടിയെ കണ്ടെത്താന്‍ നടത്തിയ യാത്രകളിലെ രസകരമായ നിമിഷങ്ങളും അണിയറ പ്രവര്‍ത്തകര്‍ വീഡിയോയില്‍ പങ്കുവയ്ക്കുന്നു.
നസ്ലിന്, മാത്യു എന്നിവര്‍ക്കൊപ്പം വിജയ രാഘവന്, ജോണി ആന്റണി, ഷമ്മി തിലകന് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. മലയാളം-തമിഴ് പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചിരിക്കുന്നത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള നെയ്മര്‍ മൂവിയുടെ സംഗീതം ഷാന്‍ റഹ്മാനും ബിജിഎം ഗോപി സുന്ദറും നിര്‍വഹിച്ചിരിക്കുന്നു. എണ്‍പത് ദിവസമെടുത്ത് ചിത്രീകരണം പൂര്‍ത്തീകരിച്ച പടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സിനിമോട്ടോഗ്രാഫര്‍ ആല്‍ബി ആന്റണിയാണ്. ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചചെയ്യപ്പെട്ട സാങ്കേതികപരമായി മുന്നിട്ട് നിന്ന ചിത്രമായിരുന്നു കാന്താര. ഈ ചിത്രത്തിന്റെ സിനിമയുടെ വി എഫ് എക്സ് നിര്‍വഹിച്ചിരിക്കുന്ന ‘ലവകുശ’ തന്നെയാണ് നെയ്മറിന്റെയും വി എഫ് എക്സ് സംവിധാനം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
Recent Comments