നിഥിന് രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ ചിത്രീകരണം കണ്ണൂര്‍ കുറുമാന്തൂര് മനയില്‍ പുരോഗമിക്കുന്നു. മധുവിധു എന്നാണ് സീരീസിന്റെ പേര്. സുരാജ് വെഞ്ഞാറമൂടും നിരഞ്ജന അനൂപും ശ്രീകാന്ത് മുരളിയും ആദ്യദിവസം മുതല്‍ ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു. പിന്നാലെ പ്രശാന്ത് അലക്സാണ്ടര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ജോയിന്‍ ചെയ്തു. കണ്ണൂര്‍ കഴിഞ്ഞാല്‍ ഒറ്റപ്പാലമാണ് മധുവിധുവിന്റെ അടുത്ത ലൊക്കേഷന്‍.
മധുവിധുവിന്റെ കഥ നടക്കുന്നത് 1978 കളിലാണ്. കഥാപാത്രങ്ങളുടെ മേക്ക് ഓവറിലും ആ പ്രകടമായ മാറ്റം കാണാം. കേരളത്തിലെ വിവിധ ഭൂപ്രകൃതികളിലൂടെ കടന്നുപോകുന്ന കഥാകഥനരീതിയാണ് മധുവിധുവില്‍ നിഥിന് അവലംബിച്ചിരിക്കുന്നത്.
ഡിസ്നി ഹോട്ട്സ്റ്റാറിനുവേണ്ടിയാണ് ഈ വെബ് സീരീസ് നിര്‍മ്മിക്കുന്നത്. നിഥിന് രഞ്ജിപണിക്കര്‍ പ്രൊഡക്ഷനാണ് നിര്‍മ്മാണം.
ശ്വേതാമേനോന്, ഗ്രേസ് ആന്റണി, കനി കുസൃതി, ആല്‍ഫി പഞ്ഞിക്കാരന്‍, അമ്മു അഭിരാമി എന്നിവരാണ് മധുവിധുവിലെ താരനിരക്കാര്‍. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം ഒരുക്കുന്ന സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സഞ്ജയ് പടിയൂരാണ്. ലൈന്‍ പ്രൊഡ്യൂസര്‍ നിഖില്‍ രഞ്ജി പണിക്കര്‍.
Recent Comments