മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പലവിധകാര്യങ്ങളില്‍ മുന്നിട്ടിറങ്ങും. സൈനികവിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. അഗ്നിഭീതി, തസ്ക്കരഭീതി എന്നിവയുണ്ടാകുവാന്‍ ഉള്ള സാധ്യതയുണ്ട്. നാല്ക്കാലികള് നിമിത്തം ധനനഷ്ടം ഉണ്ടാകും. പലവിധത്തില്‍ ഉള്ള രോഗപീഡകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പലതരത്തില്‍ ഉള്ള ആരോപണങ്ങള്‍ കേള്‍ക്കുവാന്‍ സാദ്ധ്യതയുണ്ട്. ജോലിസ്ഥലത്ത് പലവിധ ദുഃഖങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളില്‍നിന്നും സഹായം ലഭിക്കുവാന്‍ സാധ്യതയുണ്ട്. വാതം കോപിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കൃഷിക്കാര്‍ക്ക് അനുയോജ്യസമയമല്ല. സ്ത്രീകള്‍ നിമിത്തം ധനനഷ്ടം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പൂര്വ്വികധനത്തിന് നാശം ഉണ്ടാകും. വിവാഹത്തിന് അനുകുല സമയമല്ല.
ദോഷപരിഹാരമായി സുബ്രഹ്മണ്യക്ഷേത്രത്തില്‍ പഞ്ചാമൃതം, മാല, അര്‍ച്ചന ഇവയും ലളിതാസഹസ്രനാമജപം, ദേവീക്ഷേത്രത്തില്‍ ദര്‍ശനം എന്നിവ പരിഹാരമായി ചെയ്യേണ്ടതാണ്.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളിലും വിജയം കൈവരിക്കും. പലതരത്തിലുള്ള മനോദുഃഖങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പൂര്‍വ്വികമായ ധനത്തിന് അഭിവൃദ്ധിയുണ്ടാകും. പലരും നല്‍കാമെന്ന് പറഞ്ഞ സഹായങ്ങള്‍ക്ക് കാലതാമസം നേരിടും. കള്ളന്മാര് നിമിത്തം ധനം നഷ്ടം ഉണ്ടാവും. ശത്രുക്കളില്‍നിന്നും ആയുധം വഴി വ്രണങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടയുണ്ട്. പലവിധത്തില്‍ ഉള്ള കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. പലരില്‍നിന്നും വഞ്ചന അനുഭവിക്കേണ്ടിവരും. സന്താനങ്ങള്‍ നിമിത്തം സന്തോഷം വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യസമയമാണ്.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി, നെയ് വിളക്ക്, തുളസിമാല എന്നിവയും സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
പലവിധത്തിലുള്ള ദുഃഖങ്ങള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യസമയമല്ല. ഭൂമി സംബന്ധമായ വിഷയങ്ങള്‍ ഉണ്ടാകും. ആയുധംകൊണ്ട് മുറിവ് ഉണ്ടാകും. നാല്ക്കാലികള് നിമിത്തം ധനനഷ്ടം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വളരെ പഴക്കംചെന്ന രോഗങ്ങള്‍ ശമനം ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും. സൈനികവിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. പലതരത്തില്‍ ഐശ്വര്യഹാനിയും വന്നുചേരും. സ്ത്രീകള്‍ നിമിത്തം ധനനഷ്ടം വന്നുഭവിക്കും. ഭാര്യയ്ക്കും മക്കള്‍ക്കും നല്ല സമയമല്ല. ഉദരരോഗം, ജ്വരം, മനോവോദന എന്നിവ അനുഭവവേദ്യമാകും.
പരിഹാരമായി കൃഷ്ണസ്വാമീക്ഷേത്രത്തില്‍ നെയ് വിളക്ക്, തുളസിമാല, പുരുഷസൂക്ത പുഷ്പാഞ്ജലി, തൃക്കൈവെണ്ണ എന്നിവരും സഹസ്രനാമ ജപവും നടത്തുന്നത് ഉത്തമമാണ്.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പല കാര്യങ്ങള്‍ക്കും പരാജയങ്ങള്‍ അനുഭവിക്കേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. പലതരത്തിലുള്ള അനാവശ്യച്ചെലവുകള്‍ വന്നുചേരും. സ്ത്രീകള്‍ നിമിത്തം അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവരും. കൃഷി ചെയ്യുന്നവര്‍ക്ക് ലാഭം കൈവരിക്കും. നാല്‍ക്കാലികളില്‍നിന്നും ലാഭം വന്നുചേരും. ഹൃദ്രോഗം, ഉദരരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. പലതരത്തിലുള്ള ദുഃസ്വപ്നങ്ങള്‍ കാണുവാന്‍ ഇടയുണ്ട്. വിവാഹത്തിന് അനുയോജ്യസമയമാണ്. പല കാര്യങ്ങള്‍ക്കും ധൈര്യത്തോടെ മുന്നിട്ടിറങ്ങും.
ദോഷശാന്തിക്കായി ദുര്ഗ്ഗാക്ഷേത്രത്തില് ദേവീമാഹാത്മ്യപാരായണം, ശാസ്താവിന് നീരാജനം, ശംഖുപുഷ്പമാല, അര്‍ച്ചന എന്നിവ നടത്തുക.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
പലവിധ കാര്യങ്ങളിലും വിജയം കൈവരിക്കും. അഗ്നിഭയം, തസ്ക്കരഭയം എന്നിവയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം തന്നെ മന്ദഗതിയില്‍ ആകുവാന്‍ സാധ്യതയുണ്ട്. സൈനിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സാഹചര്യം ആണ്. കള്ളന്മാര് നിമിത്തം പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടയുണ്ട്. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. പുരാതനമായ പല കാര്യങ്ങള്‍ക്കും തടസ്സം നേരിടും. വാതം, കഫം, കോപിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ശത്രുക്കള്‍ നിമിത്തം പലവിധ രോഗങ്ങളും വൃണങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. പലവിധത്തില്‍ ഉള്ള ഭാഗ്യഹാനികള് സംഭവിക്കാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് അനുയോജ്യസമയമാണ്.
പരിഹാരമായി ശിവക്ഷേത്രത്തില്‍ ജലധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി ഇവയും വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമജപപുഷ്പാഞ്ജലി എന്നിവയും നടത്തണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
പലതരത്തിലുള്ള കഷ്ടതകള്‍ വന്നുചേരും. മാതാവിന് രോഗാനുഭവങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. പലതരത്തിലുള്ള ഐശ്വര്യങ്ങള്‍ വന്നുഭവിക്കും. ഇറങ്ങിതിരിക്കുന്ന കാര്യങ്ങള്‍ക്ക് വിജയം ഭവിക്കും. കാലുകള്‍ക്ക് വേദന അനുഭവപ്പെടും പലതരത്തില്‍ ഉള്ള ദാനധര്‍മ്മങ്ങള്‍ നടത്തുവാന്‍ ഇടയുണ്ട്. സര്‍ക്കാരില്‍നിന്നും പലവിധത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പലതരത്തില്‍ ഉള്ള ഐശ്വര്യങ്ങള്‍ വന്നുചേരും. സ്ത്രീകള്‍ നിമിത്തം പലവിധത്തിലുള്ള അപവാദങ്ങള്‍ കേള്‍ക്കുവാനിടയുണ്ട്. സന്താനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. അഗ്നിഭയം, തസ്ക്കരഭയം എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വളരെ നാളുകളായി ചികിത്സിക്കുന്ന അസുഖങ്ങള്‍ മാറുവാന്‍ സാധ്യതയുണ്ട്. കൃഷി ചെയ്യുന്നവര്‍ക്ക് ലാഭം വന്നുചേരും.
വിഷ്ണുക്ഷേത്രത്തില്‍ നെയ് വിളക്ക്, സഹസ്രനാമ പുഷ്പാഞ്ജലി, വിഷ്ണുപൂജ എന്നിവയും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതവും നടത്തുന്നത് ശ്രേയസ്കരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
പലവിധത്തിലുള്ള സത്കീര്‍ത്തികള്‍ ഉണ്ടാകും. ധര്മ്മഹിതരോട് വൈര്യം പലതരത്തിലുള്ള ആപത്തുകള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. ഭൃത്യന്മാരില്‍നിന്നും നിന്ദ അംഗഭംഗം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സംഗീതജ്ഞന്മാര്‍ക്ക് അനുകൂലസമയമാണ്. വെള്ളി, വസ്ത്രം എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്ക് പലതരത്തിലുള്ള ലാഭങ്ങള്‍ വന്നുചേരും. കൃഷിയില്‍നിന്നും ധനം വന്നുചേരും. ഉദരരോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ചെമ്പുപാത്രങ്ങള്‍ക്ക് നാശം, നേത്രരോഗം എന്നിവയ്ക്ക് സാധ്യത. സ്വജനങ്ങളോട് വൈര്യവും അനുഭവവേദ്യമാകും. സഹായം ലഭിക്കുവാന്‍ താമസം അനുഭവപ്പെടും. പൂര്വ്വികസ്വത്തില്നിന്നും ലാഭം വന്നുഭവിക്കും. സഹോദരങ്ങള്‍ തമ്മില്‍ കലഹത്തിന് ഇടയുണ്ട്. ധൈര്യക്കുറവ്, നാല്‍ക്കാലികളില്‍നിന്നും നഷ്ടം വന്നുഭവിക്കും. പലതരത്തിലുള്ള അനാവശ്യച്ചെലവുകള്‍ വന്നുഭവിക്കും. വിവാഹത്തിന് അനുകൂലസമയമല്ല.
ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ നെയ് വിളക്ക്, വെറ്റിലമാല, അവില്‍നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തേണ്ടതാണ്. ശിവന് ജലധാര, വില്വപത്രാഭിഷേകം എന്നിവയും നടത്തുന്നത് ശ്രേയസ്കരമാണ്.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
സാമ്പത്തികമായി പലവിധ പ്രശ്നങ്ങളും അനുഭവപ്പെടും. പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വന്നുചേരും. വാഹനത്തില്‍ പോകുന്നവര്‍ സൂക്ഷിക്കുക. സന്താനങ്ങള്‍ക്ക് പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. അഗ്നിഭയം, തസ്ക്കരഭയം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഭാര്യാഭര്ത്തൃവിയോഗം അനുഭവിക്കാന്‍ ഇടയുണ്ട്. സുഹൃത്തുക്കളില്‍നിന്നും സഹായം ലഭിക്കും. പല കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങും. കുടുംബസ്വത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ശത്രുക്കളില്‍നിന്നും ആയുധംകൊണ്ട് വൃണങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വാതരോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത. ധര്മ്മഹിതരോട് വൈര്യം തുടങ്ങിയവ അനുഭവവേദ്യമാകും. സൈനിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വളരെ നാളുകള്‍കൊണ്ട് ചികിത്സിക്കുന്ന രോഗത്തിന് ശമനം ഉണ്ടാകും. പലവിധത്തിലുള്ള മനോദുഃഖങ്ങള്‍ വന്നുചേരും.
ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, ശിവസൂക്താര്ച്ചന, സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും എന്നിവ നടത്തി പ്രാര്‍ത്ഥിക്കുക.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
കാലങ്ങളായി ചികിത്സിക്കുന്ന രോഗത്തിന് ശമനമുണ്ടാകും. സുഹൃത്തുക്കള്‍ തമ്മില്‍ ഒരു വൈഷമ്യം ഉണ്ടാകും. ചെമ്പ് പാത്രങ്ങള്‍ക്ക് നാശം സംഭവിക്കും. പലതരത്തിലുള്ള പൂജാദികര്‍മ്മങ്ങള്‍ക്ക് പങ്ക് വഹിക്കും. രക്തകോപം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യത. പലതരത്തിലുള്ള ധനനഷ്ടം വന്നുചേരും. പലതരത്തിലുള്ള രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. പൂര്‍വ്വികമായ ധനത്തിന് നാശം സംഭവിക്കാനിടവരും. സ്ത്രീകള്‍ നിമിത്തം അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടയുണ്ട്. കൃഷി ചെയ്യുന്നവര്‍ക്ക് അനുയോജ്യസമയമല്ല. ക്ഷീണം, തളര്‍ച്ച എന്നിവ അനുഭവപ്പെടാന്‍ ഇടയുണ്ട്. പലവിധത്തിലുള്ള മനോവിഷമതകള്‍ ഉണ്ടാകാം. വെള്ളി, വസ്ത്രം എന്നിവയ്ക്ക് നാശം സംഭവിക്കാന്‍ സാദ്ധ്യത. വിവാഹത്തിന് അനുയോജ്യസമയമല്ല.
പരിഹാരമായി ശിവക്ഷേത്രത്തില്‍ ജലധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി ഇവയും, വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി എന്നിവയും നടത്തുന്ന് ശ്രേയസ്കരമാണ്.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
പലവിധത്തിലുള്ള ദുഃഖങ്ങള്‍ക്ക് ശമനം. ഒരുപാട് ദാസന്മാരെയും സഹായികളെയും ലഭിക്കും. സ്ഥാനലബ്ധി ലഭിക്കും. ഗ്രാമത്തിലോ നഗരത്തിലോ ആധിപത്യമുണ്ടാകും. ബന്ധുക്കള്‍ നിമിത്തം ധനലാഭം വന്നുചേരും. സൈനികവിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. ഭൂമി സംബന്ധമായ പല വിഷമതകളും വന്നുഭവിക്കും. സന്താനങ്ങളില്‍നിന്ന് മനോദുഃഖം ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം ഭാഗ്യം വന്നുചേരും. വിവാഹത്തിന് അനുകൂലമായ സമയമല്ല.
ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, നെയ് വിളക്ക്, അവില് നിവേദ്യം, ശാസ്താവിന് നീരാജനം, അര്‍ച്ചന ഇവ നടത്തുന്നത് കൂടുതല്‍ ശ്രേയസ്കരമായിരിക്കും.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ശാരീരികസുഖം അനുഭവവേദ്യമാകും. പലതരത്തിലുള്ള ശ്രേയസ് വന്നുഭവിക്കും. സഹോദരങ്ങളില്‍നിന്ന് സാഹയം ലഭിക്കും. വ്രതങ്ങള്‍ക്ക് മുടക്കം വരും. ധനപരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സ്വര്‍ണ്ണം വസ്ത്രം വെള്ളി എന്നിവയില്‍നിന്ന് ലാഭം വന്നുഭവിക്കും. സുഹൃത്തുക്കള്‍ നിമിത്തം പലവിധ ഭാഗ്യങ്ങളും വന്നുചേരും. വിവാഹത്തിന് അനുയോജ്യ സമയമല്ല. ഭക്ഷ്യവിഷബാധ അനുഭവവേദ്യമാകും. കര്‍ണ്ണരോഗം, ഉദരരോഗം തുടങ്ങിയ രോഗങ്ങളും ഉണ്ടാകും. നാല്ക്കാലി നാശം തുടങ്ങിയവ അനുഭവവേദ്യമാകും. മുതല്‍മുടക്കി പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.
പരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം ചെയ്ത് സഹസ്രനാമ പുഷ്പാഞ്ജി, പാല്‍പ്പായസം, വിഷ്ണുപൂജ ഇവ നടത്തുകയും മലദൈവങ്ങള്‍ക്ക് വെറ്റില, അടയ്ക്ക, എണ്ണ, വിളക്ക്, കരിക്ക് അഭിഷേകം ഇവ നടത്തുക.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
പലവിധത്തിലുള്ള മനോദുഃഖങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ അന്തഛിഗ്രങ്ങള് വന്നുഭവിക്കും. ഭരണീയജനങ്ങള്ക്ക് രോഗപീഡകള്‍ പൂര്‍വ്വിക ധനത്തിന് നാശം, സഹോദരങ്ങള്‍ തമ്മില്‍ പലവിധത്തിലുള്ള കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. വാതരോഗങ്ങള്‍ക്ക് ഇടയുണ്ട്. ശത്രുക്കള്‍ നിമിത്തം ശരീരക്ഷതം സംഭവിക്കും. അഗ്നിഭയം തസ്ക്കരഭയം എന്നിവയും ഉണ്ടാകുവാന്‍ ഉള്ള സാധ്യതയുണ്ട്. ഭാര്യഭര്ത്താക്കന്മാര് തമ്മില്‍ കലഹത്തിന് ഇടയുണ്ട്. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകും. അനേകനാളുകളായി ചികിത്സിക്കുന്ന രോഗങ്ങള്‍ക്ക് ശമനം വരും. വിവാഹത്തിന് അനുയോജ്യസമയമാണ്. സര്‍ക്കാരില്‍നിന്ന് ആനുകൂല്യം ലഭിക്കും. ഉദരസംബന്ധമായ രോഗങ്ങള്‍ക്കോ നേത്രരോഗങ്ങള്ക്കോ ഇടയുണ്ട്.
ദോഷപരിഹാരത്തിനായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, ശിവന് ധാര, മാല, വിളക്ക്, നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി എന്നിവ നടത്തണം.
Recent Comments