മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ജീവിതപ്രതീക്ഷകള്‍ പലതും നേടിയെടുക്കുവാന്‍ അവസരം വന്നുചേരും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. അപ്രതീക്ഷിതമായ സൗഹൃദങ്ങള്‍ വന്നുചേരും. സത്കീര്‍ത്തി ഉണ്ടാകും. പല തരത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. വാഹന ഇടപാടുകളില്‍നിന്ന് ലാഭം വന്നുചേരും. സ്ത്രീകള്‍ നിമിത്തം ദുഃഖങ്ങള്‍ അനുഭവിക്കും. ഭൂമി, സ്വര്‍ണ്ണം എന്നിവയ്ക്ക് നാശം സംഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യത ഉണ്ട്.
ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, നെയ്വിളക്ക്, ലളിതാസഹസ്രനാമജപം, സുബ്രഹ്മണ്യഭജനം എന്നിവ നടത്തിക്കൊള്ളണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
പരോപകാരപ്രദമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കും. സന്താനങ്ങള്‍ നിമിത്തം സ്വസ്ഥതയ്ക്ക് ഇടയാകും. മത്സരപ്പരീക്ഷകളില്‍ പരാജയം സംഭവിക്കുവാന്‍ സാധ്യതയുണ്ട്. പൂര്‍വ്വികസ്വത്തില്‍ അവകാശവാദം മറ്റുള്ളവര്‍ ഉന്നയിക്കാന്‍ ഇടയുണ്ട്. പല തലത്തിലുള്ള ക്ലേശങ്ങള്‍ ശത്രുക്കള്‍ നിമിത്തം ഉണ്ടാകാം. സഹോദരങ്ങളില്‍നിന്നും, സര്‍ക്കാരില്‍നിന്നും അനുകൂലസാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരാം. മംഗളകാര്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടും. വാഹനാദി അനുഭവഗുണങ്ങള്ക്ക് അവകാശമുണ്ട്. ത്വക്രോഗം, അലര്‍ജി തുടങ്ങിയവകൊണ്ട് ക്ലേശങ്ങള്‍ വന്നുചേരാം. സ്ത്രീജനങ്ങള്‍ക്ക് അത്ര അനുകൂലകാലമല്ല. വ്യവഹാരാദികള്‍ നിമിത്തം മനഃക്ലേശം ഉണ്ടാകും.
ദോഷശാന്തിക്കായി ദുര്ഗ്ഗാക്ഷേത്രഭജനം, ദേവീസൂക്ത പുഷ്പാഞ്ജലി, ബാലഭോജനം തുടങ്ങിയ സത്കര്‍മ്മങ്ങള്‍ ചെയ്തുകൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സുഹൃത്തുക്കള്‍ നിമിത്തം ജീവിതത്തില്‍ നേട്ടങ്ങള്‍ വന്നുചേരാം. ഗൃഹനിര്‍മ്മാണത്തിന് പരിശ്രമം ഉണ്ടാകും. പൈതൃകസ്വത്തുക്കള്‍ വന്നുചേരാനിടയാകും. ഊഹക്കച്ചവടത്തില്‍ നേട്ടം കൈവരിക്കും. തൊഴിലില്‍ പ്രതിബന്ധങ്ങള്‍ നേരിടാം. ഉദരരോഗം ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. വാതസംബന്ധമായ രോഗങ്ങള്‍ വന്നുചേരാം. വിവാഹത്തിന് അനുകൂലമായ സന്ദര്‍ഭമാണ്. ജ്യേഷ്ഠസന്താനത്തെക്കൊണ്ട് മനഃപ്രയാസം നേരിടാം. മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാം. ഏറ്റവും, അടുത്ത സുഹൃത്തുക്കള്‍ക്ക് ചില ആപത്ഘട്ടങ്ങള്‍ നേരിടേണ്ടിവരും
ഹനുമാന്സ്വാമീക്ഷേത്രഭജനം, വിഷ്ണുസഹസ്രനാമജപം, ഗുരുജനങ്ങളെ പ്രീതിപ്പെടുത്തുക, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ എന്നിവ ശ്രേയസ്കരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പലവിധത്തിലുള്ള നേട്ടങ്ങള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്ന സഹായങ്ങളൊന്നും ലഭിക്കാന്‍ സാധ്യതയില്ല. കര്‍ഷകര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും അത്ര അനുകൂലസമയമല്ല. നിശ്ചയിച്ച വിവാഹത്തിന് പ്രതിബന്ധങ്ങള്‍ വന്നുചേരും. സ്വജനങ്ങള്‍ക്ക് ശസ്ത്രക്രിയാദികളെക്കൊണ്ട് വിഷമതകള്‍ നേരിടാം. വാഹനാപകടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ശമിച്ചിരുന്നതായ രോഗങ്ങള്‍ വീണ്ടും വന്നുചേരും. പരിസരവാസികളില്‍നിന്ന് വിരോധം വന്നുചേരാം. പ്രതീക്ഷിച്ചിരുന്നതായ വിദേശയാത്രകള്‍ക്ക് കാലതാമസം നേരിടാം. കഴിവതും സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ വാരം അത്ര നല്ലതല്ല. ശത്രുക്കളുമായി സൗഹൃദം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് നാശം സംഭവിക്കാം.
ദോഷശാന്തിക്കായി ദുര്ഗ്ഗാക്ഷേത്രഭജനം, സപ്തശതീ അര്‍ച്ചന, ദേവീഭാഗവത പാരായണം, സോമവാരവ്രതം എന്നിവ അനുഷ്ഠിച്ചുകൊള്ളണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികമായ കഷ്ടനഷ്ടങ്ങള്‍ വന്നുചേരാം. വിദ്യാമാന്ദ്യം നേരിടാം. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് സഹായികള്‍ നിമിത്തം അപവാദങ്ങള്ക്കിടയാകും. സന്താനപ്രാപ്തിക്ക് കാലതാമസം നേരിടാം. വാതസംബന്ധമായ രോഗങ്ങള്‍കൊണ്ട് ക്ലേശങ്ങള്‍ അനുഭവപ്പെടും. ദാനമായി വന്നുചേര്‍ന്ന ഭൂസ്വത്തുക്കള്‍ക്ക് വേണ്ടി പരസ്പരം കലഹിക്കാനിടവരും. വാഹനാദികളെക്കൊണ്ട് നഷ്ടങ്ങളുണ്ടാകാം. കുത്സിതകര്മ്മങ്ങളിലേര്പ്പെടുന്നവര്ക്ക് നിയമചോദ്യങ്ങള്ക്കിടവരും. പ്രതീക്ഷിച്ചിരുന്ന തീര്‍ത്ഥയാത്രകള്‍ക്ക് തടസ്സം നേരിടാം.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ നിത്യം ദര്‍ശനം ചെയ്ത് രുദ്രാഭിഷേകം, പിന്നില്‍ വിളക്ക്, വില്വാര്‍ച്ചന ഇവ നടത്തുകയും പഞ്ചാക്ഷരീമന്ത്രജപം നിത്യം അനുഷ്ഠിക്കുകയും വേണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
ആഗ്രഹങ്ങള്‍ സഫലീകരിക്കും. പൂര്വ്വികസമ്പത്തുകള്ക്ക് നാശം വരാം. സഹോദരങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസവും, ഭിന്നതയും ഉണ്ടാകാം. വിദേശയാത്രകള്‍ക്ക് അനുകൂലമായ സമയമാണ്. വാഹനത്തില്‍ നിന്ന് നേട്ടമുണ്ടാകും. ഗൃഹകരണാദികള് പുനരാരംഭിക്കും. തൊഴിലുമായി ബന്ധപ്പെട്ട് ദേശാന്തരയാത്രകള്‍ വേണ്ടിവന്നേക്കും. സര്‍ക്കാരില്‍നിന്ന് മുടങ്ങിക്കിടക്കുന്നതായ സഹായം ലഭിക്കും. സ്വര്‍ണ്ണവ്യാപാരികള്‍ക്കും, വസ്ത്രവ്യാപാരികള്‍ക്കും നേരിയ പുരോഗതി ഉണ്ടാകും. അന്യരുടെ പുരോഗതിക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അപവാദത്തിന് ഇടയാക്കും. പിതൃകര്മ്മങ്ങള്ക്കിടവരും.
ദോഷശാന്തിക്കായി കൃഷ്ണസ്വാമിക്ഷേത്രദര്ശനം, സഹസ്രനാമപുഷ്പാഞ്ജലി, പുരുഷസൂക്താര്‍ച്ചന, വിഷ്ണുസഹസ്രനാമജപം ഇവ ചെയ്തുകൊള്ളണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂലസമയാണ്. പൊതുകാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും, രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ദൂരയാത്രകള്‍ക്ക് അനുകൂലസമയമല്ല. കള്ളന്മാരില്നിന്നും ശത്രുക്കളില്‍നിന്നും ശല്യമുണ്ടാകാം. ശസ്ത്രക്രിയാദികള്‍ വേണ്ടിവരും. ആഹാരനീഹാരങ്ങളില് ശ്രദ്ധ വേണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തികം ചെലവഴിക്കും. സാഹിത്യാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ പ്രോത്സാഹനം ലഭിക്കും. നേത്രരോഗം, അസ്ഥിസംബന്ധമായ രോഗങ്ങള്‍ എന്നിവകള്‍ക്ക് ഇടവരും. പഴയ വീടുകള്‍ മോടി പിടിപ്പിക്കും.
ദോഷപരിഹാരമായി ശിവങ്കല്‍ ജലധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി, സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും എന്നിവ നടത്തി ഭജിച്ചുകൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
സന്താനങ്ങള്‍ മുഖേന സാമ്പത്തികമായ ഉയര്‍ച്ച ഉണ്ടാകും. സഹോദരാദികള്‍ക്ക് രോഗപീഡകള്‍ ഉണ്ടാകാം. ദാമ്പത്യവൈരുദ്ധ്യങ്ങളും വിരോധ വിയോഗങ്ങളായ അവസ്ഥകളും വന്നുചേരാം. അജ്ഞാതരോഗങ്ങള്‍ പിടിപെടാം. പകര്‍ച്ചവ്യാധികള്‍ വരാതെ ശ്രദ്ധിക്കണം. തൊഴില്‍പരമായ അധഃപതനം വന്നുചേരാം. ദുര്‍വ്യയങ്ങള്‍ അധികരിക്കും. കടബാധ്യതകള്‍ പരിഹരിക്കാന്‍വേണ്ടി വീണ്ടും കടങ്ങള്‍ വരുത്തിവയ്ക്കാം. പുരാതനമായ സ്വത്തുക്കള്‍ക്ക് നാശം സംഭവിക്കാം. കായികമേഖലയില്‍ നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം ലഭിക്കും. വിട്ടുപോയ സുഹൃത്ബന്ധങ്ങള്‍ അപ്രതീക്ഷിതമായി വന്നുചേരാം. പ്രോമവിവാഹം സഫലമാകും.
ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, കുങ്കുമാര്‍ച്ചന, ലളിതാസഹസ്രനാമജപം, സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം ഇവ പതിവായി ചെയ്തുകൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ആയോധനകലകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സന്താനങ്ങളെക്കൊണ്ട് മനഃസന്തുഷ്ടി അനുഭവപ്പെടും. പുരാതനമായ സമ്പത്തുകള്‍ ചെലവഴിക്കേണ്ട സാഹചര്യം വരും. അഭിപ്രായ പ്രകടനങ്ങള്‍ മറ്റുള്ളവരുടെ അപ്രീതിക്ക് കാരണമാകും. ശരീരപതനങ്ങളോ, വാഹനാദികളില്നിന്നുള്ള വീഴ്ചകളോ സംഭവിക്കാം. നാഡീഞരമ്പുകള്‍ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാം. പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. തൊഴിലില്‍ അശ്രദ്ധ വന്നുചേരാം. ശത്രുക്കളുമായി ഇടപാടുകള്‍ നടത്തേണ്ടതായിവരാം. ദൂരയാത്രകള് ക്ലേശകരമായ അനുഭവങ്ങള്ക്കിടയാകും.
ദോഷശാന്തിക്കായി നരസിംഹമൂര്‍ത്തി ക്ഷേത്രദര്‍ശനം, വിഷ്ണുഭജനം, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ ഇവ നടത്തിക്കൊള്ളണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
ഉത്സാഹരാഹിത്യം, സത്കര്‍മ്മങ്ങള്‍ ഫലിക്കാതെ വരിക, കുടുംബാംഗങ്ങളില്‍നിന്നും വിമുഖത എന്നിവ ഉണ്ടാകാം. നാല്ക്കാലികള്, കൃഷി എന്നിവയില്‍നിന്നും ലാഭം ഉണ്ടാകും. വീടു മാറ്റത്തിന് ശ്രമിക്കും. പറഞ്ഞുവച്ചിരുന്നതായ സ്വത്തുക്കള്‍ ലഭിക്കാതെ വരാം. ദൂരയാത്രകള്‍കൊണ്ട് പ്രയോജനം ഉണ്ടായെന്ന് വരില്ല. സന്താനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്നതായ വിദേശയാത്രകള്‍ക്ക് മുടക്കം നേരിടാം. പറഞ്ഞുറപ്പിച്ചതായ തൊഴിലുകള്‍ നഷ്ടപ്പെട്ടു എന്നു വരാം. വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കും. നിത്യമായി നടത്തിവന്നിരുന്ന ദേവാലയദര്ശനങ്ങള്ക്ക് മുടക്കമുണ്ടാകും.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം, ഗുരുദേവതാപ്രീതികരമായ കര്‍മ്മങ്ങള്‍, ഹനുമാന്‍സ്വാമിക്ക് വടമാല എന്നിവ നടത്തിക്കൊള്ളണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
പ്രതിബന്ധങ്ങള്‍ നിമിത്തം സ്വന്തം കാര്യങ്ങളില്‍ പരാജയം നേരിടും. ബിസിനസിനായി കൂടുതല്‍ സാമ്പത്തികം ചെലവഴിക്കും. കുത്സിതമായ അന്നങ്ങള്‍ ഉദരരോഗങ്ങള്‍ക്ക് കാരണമായിത്തീരും. പരോപകാരങ്ങളില് ഏര്‍പ്പെടുമ്പോള്‍ മറ്റുള്ളവരുടെ വിരോധങ്ങള്ക്കിടയാകും. വീട് മോടിപിടിപ്പിക്കും. ആകസ്മികമായി സമ്പത്തുക്കള്‍ വന്നുചേരാം. ബന്ധുജനങ്ങളില്‍നിന്ന് സാമ്പത്തികനേട്ടമുണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും അനുകൂലസമയമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ നിമിത്തം ക്ലേശം അനുഭവിക്കും.
ദോഷനിവൃത്തിക്കായി ശനിവാരവ്രതം ആചരിക്കുകയും ശിവക്ഷേത്രത്തില്‍ ജലധാര, രുദ്രസൂക്താര്‍ച്ചന, ശാസ്താവിന് അഭിഷേകം ഇവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ഭൂമിസംബന്ധമായ തര്ക്കങ്ങള്ക്കിടവരാം. ക്രയവിക്രയാദികള്ക്ക് നേതൃത്വം നല്‍കും. സഹോദരഭാവങ്ങളില് ബന്ധപ്പെട്ടവര്‍ക്ക് പുനര്‍വിവാഹം നടക്കും. സ്ത്രീകള്‍ നിമിത്തമുള്ള അപമാനങ്ങള്‍ക്ക് കാരണമാകും. കുടുംബത്തില്‍ അന്തഃഛിദ്രവും, ഭാര്യാഭര്‍ത്തൃബന്ധത്തില്‍ വൈര്യങ്ങളും ഉണ്ടാകാം. സന്താനങ്ങള്‍ക്ക് ആപത്തുകളും നിയമചോദ്യങ്ങളും, കോടതിവ്യവഹാരങ്ങളും, ഉണ്ടാകാനിടയുണ്ട്. സുഹൃത്തുക്കളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണം.
ദോഷശാന്തിക്കായി ഭദ്രകാളിയിങ്കല് അശ്വാരൂഢമന്ത്രാര്ച്ചന, രക്തപുഷ്പാഞ്ജലി എന്നിവയും ധന്വന്തരി ക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി, സുബ്രഹ്മണ്യഭജനം എന്നിവയും നടത്തിക്കൊള്ളണം.
Recent Comments