മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഗൃഹം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും. ഔദ്യോഗികരംഗത്ത് സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കാം. വിദേശത്ത് പോയിട്ടുള്ള സ്വജന ബന്ധുജനങ്ങളെപ്പറ്റി ആശങ്കകള്‍ക്ക് അവകാശം കാണുന്നു. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് സന്തോഷത്തിനിടവരും. അപ്രതീക്ഷിതമായ സൗഹൃദങ്ങള്‍ വന്നുചേരും. ഭൂമിപരമായ ക്രയവിക്രയങ്ങള്‍ സാധിക്കും. നഷ്ടപ്പെട്ടതായ ധനം വന്നുചേരാനിടയാകും. ലോഹവ്യാപാരങ്ങള് നടത്തുന്നവര്‍ക്ക് അത്ര അനുകൂലമല്ല. അവശ്യമായി ചെയ്യേണ്ട ശസ്ത്രക്രിയാദികള്‍ വിജയപ്രദമായിരിക്കും.
ദേവീക്ഷേത്രദര്ശനം നടത്തുകയും സഹസ്രനാമജപം നടത്തുകയും ചെയ്യുന്നത് കൂടുതല്‍ ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
മത്സരപരീക്ഷകളില്‍ പരാജയത്തിന് സാധ്യതയുണ്ട്. വ്യവസായസംരംഭങ്ങള്‍ക്കായി അന്യദേശയാത്രകള് ചെയ്യേണ്ടതായി വരും. ദൈവിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. അതിഥികളെക്കൊണ്ട് വിഷമങ്ങള്‍ അനുഭവിക്കും. കൃഷിസമ്പത്തുകള് അനുകൂലമായിരിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയും. പുരുഷസന്താനങ്ങളെക്കൊണ്ട് മനഃപ്രയാസം നേരിടും. സംഗീതാദികലകളില്‍ പ്രോത്സാഹനം നേടും.
ദോഷശമനത്തിനായി ദുര്‍ഗ്ഗാഭജനം, വിഷ്ണുക്ഷേത്രദര്‍ശനം, ദേവീമാഹാത്മ്യ പാരായണം എന്നിവ നടത്തുന്നത് ഉചിതമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
വിവാഹാദിമംഗളകര്‍മ്മങ്ങള്‍ സഫലമാകും. സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാകും. സഹോദരങ്ങളുടെ ബന്ധുക്കള്‍ ഭൂമിവിഷയങ്ങളില്‍ മത്സരബുദ്ധിയോടുകൂടി പ്രവര്‍ത്തിക്കും. സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാകും. സന്താനവിഷയത്തില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടതായിവരും. ആരോഗ്യപ്രശ്നങ്ങള്‍ ഇടയ്ക്കിടെ ബുദ്ധിമുട്ടുണ്ടാക്കും. ക്രയവിക്രയങ്ങളെക്കൊണ്ട് മനോദുഃഖം ഉണ്ടാകും. സുഹൃത്തുക്കള്‍ നിമിത്തം ധനലാഭം കൈവരും.
കൃഷ്ണസ്വാമീക്ഷേത്രഭജനം, വിഷ്ണു സഹസ്രനാമജപം, ഹനുമല്ഭജനം ഇവ ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
തൊഴിലില്‍ ശ്രദ്ധ കുറയും. അപ്രതീക്ഷിതമായ കഷ്ടനഷ്ടങ്ങള്ക്കിടവരും. ദീര്ഘയാത്രകള് സുഖകരമാവില്ല. ശത്രുക്കള്‍ അനുനയരൂപത്തില്‍ വന്നുകൂടും. കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്ക്കിടവരും. സ്ത്രീകള്‍ നിമിത്തം അപവാദം കേള്‍ക്കേണ്ടിവരും. ജലസ്ഥങ്ങളായ സമ്പത്തുക്കള്‍ ലാഭകരമായി ഭവിക്കും. വാഹനാദികള്‍ നിമിത്തം നഷ്ടങ്ങള്‍ നേരിടും. നിശ്ചയിച്ചുറപ്പിച്ച തൊഴില്‍ രംഗങ്ങള്‍ തടസ്സപ്പെടാനിടവരും.
കാലദോഷശമനത്തിനായി നരസിംഹസ്വാമി ക്ഷേത്രദര്‍ശനവും, ലളിതാസഹസ്രനാമജപവും, അശ്വാരൂഢമന്ത്രജപവും നടത്തിക്കൊള്ളണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
നൂതന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സ്വാര്‍ത്ഥത നിമിത്തം കുടുംബജനങ്ങളില്‍ ഭിന്നത ഉണ്ടാകും. വ്യാപാരമേഖലയില്‍ പൊതുവേ തകര്‍ച്ചയുണ്ടാകും. ധനത്തിനുവേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. സ്വന്തം അഭിപ്രായങ്ങള്‍ പലരുടെയും വിരോധങ്ങള്ക്കിടവരുത്തും. സന്താനങ്ങളെക്കൊണ്ട് മനഃക്ലേശം അനുഭവിക്കും. മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. സ്വജനങ്ങള്‍ക്കായി ദൂരയാത്രകള് ചെയ്യേണ്ടതായി വരും. കോടതി വ്യവഹാരങ്ങള്‍ തൃപ്തികരമായിരിക്കില്ല.
ദോഷനിവൃത്തിക്കായി പഞ്ചാക്ഷരീജപം, ശിവഭജനം, ജലധാര, രുദ്രാഭിഷേം എന്നീ വഴിപാടുകള്‍ ഉത്തമമാകുന്നു.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
സാമ്പത്തികരംഗം തൃപ്തികരമാകും. ഗൃഹനവീകരണാദികള് വിജയപ്രദമായി പൂര്‍ത്തീകരിക്കും. വ്യവസായരംഗത്തുനിന്നും ധനലാഭം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം നിലനില്ക്കും. രോഗദുരിതങ്ങള്ക്ക് ശമനം. പരിസരജനങ്ങളില്നിന്നും ശത്രുത നേരിടും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മവീര്യം നഷ്ടപ്പെടും. പുതിയ വാഹനങ്ങള്‍ വാങ്ങാനിടയാകും. ഭൂമിലാഭം ഉണ്ടാകുന്നതാണ്.
വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, പുരുഷസൂക്തജപം ഇവ ഗുണകരമായിത്തീരുന്നതാണ്.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ഊഹക്കച്ചവടത്തില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുകയില്ല. ഭൂമി സംബന്ധമായ വ്യവഹാരങ്ങള്‍ തൃപ്തികരമല്ലാതായിത്തീരും. നിശ്ചയിച്ച വിവാഹം മുടങ്ങാനിടവരും. പ്രേമവിവാഹങ്ങള്‍ പരാജയപ്പെടും. ഉദരസംബനധമായ രോഗങ്ങള്‍ അനുഭവിക്കും. ദൂരയാത്രകള്‍ക്ക് കാലതാമസം നേരിടാം. അകാരണചിന്തകള് മനഃസ്വസ്ഥത ഇല്ലാതാക്കും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ ഗുണം പ്രതീക്ഷിക്കാം.
ദോഷശമനത്തിനായി ഗണപതിഹോമം, കുബേരമന്ത്രം, വരുണമന്ത്രം ഇവ കൊണ്ടുള്ള അര്‍ച്ചനകള്‍, സ്ത്രീസൂക്തജപം, ദേവീഭജനം ഇവ നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
സ്ത്രീകള്‍ നിമിത്തം മനോവേദന അനുഭവിക്കും. കുടുംബസഹോദരാദികള്ക്ക് രോഗപീഡകള്‍ വന്നുകൂടും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. ഉദ്യോഗവും, വിവാഹവും ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലഫലം ഉണ്ടാകും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് മത്സരത്തിന് സാധ്യത. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അവസരം ലഭിക്കും. സഹായികളില്‍നിന്ന് വഞ്ചന അനുഭവിക്കാനിടവരും.
ദോഷശമനത്തിനായി ഭദ്രകാളീക്ഷേത്രദര്‍ശനം, ദേവീസൂക്തജപം, നരസിംഹമൂര്ത്തീക്ഷേത്രഭജനം ഇവ ചെയ്തുകൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും. വാഹനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ തടസ്സം നേരിടും. സന്താനഗുണം അനുഭവിക്കും. വിദ്യാഭ്യാസകാര്യങ്ങള്‍ക്ക് കൂടുതല്‍ ധനം ചെലവഴിക്കും. കൃഷിസമ്പത്തുക്കളെക്കൊണ്ട് നേട്ടം പ്രതീക്ഷിക്കരുത്. അനാവശ്യയാത്രകള്‍ വേണ്ടിവരും. കോടതി വ്യവഹാരങ്ങള്‍ അനുകൂലമായിത്തീരും. താമസസ്ഥലം മാറേണ്ടതായി വരാം.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപം, കൃഷ്ണസ്വാമി ക്ഷേത്രദര്‍ശനം, മഹാഭാഗ്യസൂക്ത പുഷ്പാഞ്ജലി എന്നിവ നടത്തിക്കൊള്ളണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
സാമ്പത്തിക ഏര്‍പ്പാടില്‍ പരസ്പരഭിന്നതകള്ക്കിടവരും. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് ആപത്തുകള്‍ നേരിടേണ്ടതായി വരാം. അധികമായ സാമ്പത്തികച്ചെലവുകള്‍ വന്നുകൂടാം. സുഹൃത്തുക്കളില്‍നിന്ന് കൂടുതല്‍ സഹായം ലഭിക്കും. നിയമപ്രശ്നങ്ങള്‍ അനുകൂലമായിത്തീരും. അധികാരസ്ഥാനത്ത് വര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനഭ്രംശവും, ആരോപണങ്ങളും, നേരിടേണ്ടതായി വരും. നിശ്ചയിച്ച ദൂരയാത്രകള്‍ക്ക് മാറ്റം വരുത്തും. വീഴ്ചകളോ, വാഹനാപകടങ്ങളോ ഉണ്ടാകാതെ ശ്രദ്ധിക്കണം.
ഹനുമാന്സ്വാമിക്ഷേത്രദര്ശനം, ശാസ്താഭജനം, ശനിവാരവ്രതം എന്നിവ ദോഷശമനത്തിനായി നടത്തിക്കൊള്ളണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
തൊഴില്‍ രംഗങ്ങളില്‍ അനുകൂലമാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായ ഇടപാടുകളില്‍ ബുദ്ധിമുട്ടുകള്‍ നേരിടും. ശ്രദ്ധക്കുറവ് കൊണ്ട് കൂടുതല്‍ സാമ്പത്തികബാധ്യതകള്‍ വന്നുകൂടാവുന്നതാണ്. ഹൃദയരോഗം, അസ്ഥിസംബന്ധമായ രോഗം ഇവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ചികിത്സകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. പരിസരജ്ഞരുടെ ശത്രുതയ്ക്ക് കാരണങ്ങള്‍ വന്നുകൂടും. വിദ്യാഭ്യാസമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത്ര ഗുണകരമാകുകയില്ല.
ശാസ്താവിന് നീരാജനം, അഷ്ടോത്തരാര്‍ച്ചന, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ ഇവ കാലദോഷശമനത്തിനായി അനുഷ്ഠിച്ചുകൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
അപരിചിതരുമായി കൂടുതല്‍ അടുത്ത് സഹകരിക്കാനിടവരും. കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ആരോഗ്യപരമായി അത്ര നല്ലതല്ല. പൊതുമേഖലാസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങള്ക്കായി കൂടുതല്‍ സാമ്പത്തികം ചെലവഴിക്കേണ്ടിവരും. സഹോദരാദികളെക്കൊണ്ട് മനഃക്ലേശം അനുഭവിക്കും. സ്ത്രീജനങ്ങളുടെ വിരോധത്തിന് കാരണം വന്നുകൂടും. ശസ്ത്രക്രിയാദികള്‍ വേണ്ടിവന്നേക്കാം. അധികാരികളുമായി വാഗ്വാദത്തിലേര്‍പ്പെടുന്നത് നല്ലതല്ല.
ദോഷശാന്തിക്കായി വിഷ്ണുസൂക്തജപം, സഹസ്രനാമപുഷ്പാഞ്ജലി, ഗായത്രീമന്ത്രജപം, അവതാരവിഷ്ണുക്ഷേത്രങ്ങളിലെ ദര്‍ശനം ഇവ പതിവാക്കണം.
Recent Comments