മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പുതിയ അറിവുകള്‍ക്കുവേണ്ടി ധാരാളം പരിശ്രമിക്കും. പരോപകാരപ്രദങ്ങളായ പ്രവൃത്തികള്‍ക്കായി മുന്നിട്ടിറങ്ങുവാന്‍ സാധിക്കും. ദാനധര്‍മ്മാദികള്‍ നിര്‍വ്വഹിക്കും. നേട്ടങ്ങള്‍ക്കായി വലിയ തോതില്‍ ചെലവ് ചെയ്യേണ്ടതായി വരും. മത്സരപ്പരീക്ഷകളില്‍ വിജയിക്കുവാന്‍ സാധിക്കും. സഹോദരങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും, ബന്ധുജനങ്ങള്‍ക്ക് ഐശ്വര്യവും ഉണ്ടാകും. സൂക്ഷ്മമായ ഊഹക്കച്ചവടതാല്പ്പര്യം, സംരംഭകത്വം, പൈതൃകം, പാരമ്പര്യം എന്നിവയിലൂടെ വിജയം കൈവരിക്കും. സ്ത്രീകള്‍ നിമിത്തം മനഃസ്വസ്ഥതക്കുറവ്, കുട്ടികള്‍ക്ക് അനാരോഗ്യം, ഭയം, ആശങ്ക, മുതലായവ അനുഭവപ്പെടാം.
കാലദോഷപരിഹാരമായി ഭദ്രകാളീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, ദേവീസൂക്താര്‍ച്ചന ഇവയും സഹസ്രനാമജപം, ചൊവ്വാഴ്ചവ്രതം എന്നിവ അനുഷ്ഠിക്കുകയും ചെയ്യുന്നത് ഉത്തമമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
മേലധികാരികളില്‍നിന്ന് മാനസികമായ പീഡനങ്ങളും ആരോപണങ്ങളും, അപവാദങ്ങളും സഹിക്കേണ്ടതായി വന്നേക്കാം. ശത്രുക്കളില്‍നിന്ന് ദുഃഖവും, ചോരഭയവും, സുഹൃത്തുക്കളുടേയും ബന്ധുജനങ്ങളുടേയും പരിഭവവും വന്നുകൂടാം. സംഗീതസാഹിത്യാദി കലകളില്‍ വര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. മരണപ്പെട്ടവരുടെ വസ്തുവകകളില്‍നിന്ന് ലാഭം കൈവരാം. ആകസ്മികമായ അപകടങ്ങളും, രോഗപീഡകളും വന്നുകൂടാതെ ശ്രദ്ധിക്കണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണം. വിദേശയാത്രകള്‍ക്ക് പരിശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. ക്ഷീരകര്‍ഷകര്‍ക്കും, ഫാമുകള്‍ നടത്തിപ്പുകാര്‍ക്കും അത്ര അനുകൂലസാഹചര്യമായിരിക്കുകയില്ല.
ദോഷശമനത്തിനായി ദേവീക്ഷേത്രദര്ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ നടത്തുകയും ഇന്ദ്രനീലം ധരിക്കാവുന്നതുമാണ്.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
താമസസ്ഥലത്ത് അഭിവൃദ്ധി ഉണ്ടാകും. ഉയര്‍ന്ന സ്ഥാനത്ത് എത്തുന്ന സന്താനങ്ങളില്‍നിന്ന് ഗുണാനുഭവം മുതിര്‍ന്നവരില്‍നിന്ന് ആനന്ദം എന്നിവയുണ്ടാകും. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി പൊരുത്തക്കേടുണ്ടാകാതെ ശ്രദ്ധിക്കണം. വിവാഹാദി മംഗളകാര്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമാണ്. ഗൃഹനിര്‍മ്മാണാദികള്‍ക്ക് പരിശ്രമം കുറിക്കും. സ്ത്രീജനങ്ങളിലൂടെ നേട്ടം, സാമൂഹിക വിജയം, സുഹൃത്തുക്കളിലൂടെ ജീവിതവിജയം എന്നിവയുണ്ടാകും. ചഞ്ചലപ്രവണതകള് വര്‍ദ്ധിക്കും. സാഹിത്യം, എഴുത്ത്, സെക്രട്ടേറിയല്‍ ജോലികള്‍ എന്നിവയില്‍ വിജയം കൈവരിക്കും. കാര്യഗ്രഹണശേഷി വര്‍ദ്ധിക്കും. കുടുംബവിഷയത്തില്‍ ചില അസ്വാരസ്യങ്ങള്‍ക്ക് കാരണമുണ്ടാകും. ഉദരരോഗം, ജ്വരം, രക്തസ്രാവം എന്നിവ അനുഭവപ്പെടും.
ദോഷശമനത്തിനായി കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുരുഷസൂക്താര്‍ച്ചന, തൃക്കൈവെണ്ണ, ഹനുമദ് സ്വാമീക്ഷേത്രഭജനം, വിഷ്ണു സഹസ്രനാമജപം എന്നിവ പതിവാക്കണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പ്രധാനകാര്യങ്ങള്ക്കായി ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. അത് നിമിത്തം ധാരാളം ബന്ധങ്ങള്‍ സ്ഥാപിക്കേണ്ടതായി വരും. വിദ്യാഭ്യാസത്തിന് മൗഢ്യം, ബന്ധുക്കളുമായി പൊരുത്തക്കേടുകള്‍, കുടുംബത്തില്‍ അന്തഃഛിദ്രങ്ങളും, രോഗങ്ങളെക്കൊണ്ടും ശത്രുക്കളെക്കൊണ്ടുള്ള പീഡകളും, അനുഭവപ്പെടാം. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. നിഗൂഢ പ്രവൃത്തികള്‍ക്ക് അനുകൂലസാഹചര്യം വന്നുചേരും. ഏതുകാര്യങ്ങള്‍ക്കും ചഞ്ചലചിത്തത അനുഭവപ്പെടാം. സഹോദരസ്ഥാനീയര്‍ക്ക് ആപത്തുകളും രോഗപീഡകളും വന്നുചേരാം. ഉത്തരവാദിത്വത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതിസന്ധികളെ നേരിടേണ്ടതായി വരും.
ദോഷശാന്തിക്കായി ദുര്‍ഗ്ഗാഭജനം, ദേവീമാഹാത്മ്യപാരായണം, ശ്രീസൂക്തപുഷ്പാഞ്ജലി എന്നിവ നടത്തുകയും വ്യാഴാഴ്ചവ്രതമാരംഭിക്കുകയും മഞ്ഞപുഷ്യരാഗം ദേഹത്ത് ധരിക്കുന്നത് നല്ലതാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മതിയും, സ്ഥാനമാനങ്ങള്‍ക്കും അവകാശമുണ്ട്. മതപരമായ മേഖലകളില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമാണ്. തെറ്റായ കുറ്റാരോപണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നതിനാല്‍ ജാഗ്രത പാലിക്കണം. ഗവണ്മെന്റ് ജോലികള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂലസാഹചര്യമാണ്. സന്താനങ്ങളുടെ വിദ്യാഭ്യാകാര്യങ്ങള്ക്കായി സമ്പത്ത് ചെലവഴിക്കേണ്ടതായി വരും. ദാമ്പത്യജീവിതത്തില്‍ ഈര്ഷ്യതകള്ക്കിടയാകും. ഗുണകരമായിത്തീരും എന്ന് വിചാരിച്ചു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം കണ്ടു എന്ന് വരില്ല. വാക്കുകളെക്കൊണ്ടുള്ള ദോഷം വന്നുകൂടാം. മാതുലസ്ഥാനീയര്ക്ക് രോഗപീഡകളും വിഷഭയവും ബന്ധനയോഗവും വന്നുകൂടാം.
ശിവക്ഷേത്രദര്‍ശനം, രുദ്രാഭിഷേകം, മൃത്യുഞ്ജയ പുഷ്പാഞ്ജലി, സുബ്രഹ്മണ്യഭജനം ഇവ ഐശ്വര്യവര്ദ്ധനവിനായി ചെയ്യേണ്ടതാണ്.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
സ്ത്രീജനങ്ങള്‍ക്ക് ഏറെ ഗുണകരമായിരിക്കും. പത്രം, കോടതി, റവന്യു ഡിപ്പാര്‍ട്ട്മെന്റ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല അനുഭവങ്ങള്‍ക്ക് കാരണമായിത്തീരും. വിദ്യാഭ്യാസത്തിനായി വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സഫലീകൃതമാകും. കുടുംബഭൂമി സംബന്ധമായ രേഖാകരണങ്ങളില് തീരുമാനമുണ്ടാകും. ഭൂമിവിഷയങ്ങളില്‍ ചില്ലറ അഭിപ്രായങ്ങള്‍ക്ക് ശമനം വരും. മൂത്ത സന്താനവിഷയത്തില്‍ മന)പ്രയാസം നേരിടും. ദാമ്പത്യവിഷയത്തില്‍ ദുരിതമല്ലാത്ത ബന്ധങ്ങള്‍ക്ക് കാരണമാകും. പിതൃസ്ഥാനീയര്‍ക്ക് നാഡീസംബന്ധമായും അസ്ഥിസംബന്ധമായും സ്തംഭിതമായും ഉള്ള രോഗങ്ങള്‍ക്ക് കാരണമാകും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികമായ ചെലവ് വന്നുകൂടും.
കൃഷ്ണസ്വാമീക്ഷേത്രദര്ശനം, നരസിംഹമൂര്‍ത്തീ ക്ഷേത്രദര്‍ശനം, ഇവയും വിഷ്ണുസഹസ്രനാമജപവും പതിവായി ചെയ്യുന്നത് ഉചിതമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ക്രയവിക്രയങ്ങളിലും, ബിസിനസിലും അത്ര ഗുണം കണ്ടുവെന്ന് വരില്ല. അനാവശ്യവ്യവഹാരങ്ങളില് ചെന്നുപെടാം. അപ്രതീക്ഷിതമായ സഹായികളും, സഹോദരങ്ങളില്‍നിന്ന് ഗുണവും വന്നുചേരാം. മാതൃസ്ഥാനീയര്‍ക്ക് രോഗപീഡകളും, ശസ്ത്രക്രിയാദികളെക്കൊണ്ട് ക്ലേശങ്ങളും വാഗ്ദോഷങ്ങളും സംഭവിക്കാം. ഭൂമിപരമായ ശത്രുതകള്‍ പരിസരവാസികളില്‍നിന്ന് നേരിടും. പശു തുടങ്ങിയ നാല്ക്കാലി വ്യാപാരം ചെയ്യുന്നവരും, വസ്ത്രവ്യാപാരികളും സാമ്പത്തികനഷ്ടകഷ്ടങ്ങള് അനുഭവിക്കേണ്ടതായി വരും. പ്രമേഹരോഗികളും അര്‍ശസ്സ് മുതലായ ഉദരരോഗങ്ങള്‍ അനുഭവിക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ തടസ്സങ്ങളും അനാവശ്യസാമ്പത്തികബാധ്യതകളും വന്നുചേരും.
ഗണപതിഹോമം, ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി ദുര്ഗ്ഗാസപ്തശതീജപം എന്നിവ ആപത്നിവൃത്തിക്കായി നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
തൊഴില്‍മേഖലയില്‍ സ്ഥാനമാനങ്ങള്‍ക്ക് അവകാശം കാണുന്നു. അധികാരസ്ഥാനത്തുള്ളവര്‍ക്ക് സ്ഥാനമാറ്റം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും കുടുംബജനങ്ങളില്‍ അന്തഃഛിദ്രങ്ങള്‍ക്ക് കാരണം വന്നുകൂടും. വഞ്ചനകളില്പ്പെട്ട് മനഃക്ലേശം അനുഭവിക്കേണ്ടതായി വരും. കോടതിവ്യവഹാരങ്ങള്‍ അനുകൂലങ്ങളായിത്തീരുന്നതാണ്. കായികരംഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്കും, സേനാവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും. സന്താനങ്ങള്‍ക്ക് രോഗപീഡകളും വിദ്യാഭ്യാസത്തിനും, തൊഴിലിനും വിവാഹകാര്യങ്ങള്‍ക്കും ചില്ലറ തടസ്സങ്ങളും നേരിടും. വിവാഹബന്ധം ശിഥിലമാകുകയും കോടതിവ്യവഹാരങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മാനസികമായ രോഗങ്ങള്‍ക്കും ഭയഭീതികള്ക്കും ഇടയാകും.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രദര്‍ശനം, ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ഉടയാട എന്നിവയും ശാക്തേയമൂര്ത്തീക്ഷേത്രങ്ങളില് വിളക്കും നടത്തുന്നത് ഐശ്വര്യപ്രദമാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
നഷ്ടപ്പെട്ടു എന്ന് കരുതിയ ധനം തിരികെ ലഭിക്കും. കടബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള സാഹചര്യം വന്നുചേരും. ആയോധനകലകളില്‍ ബന്ധപ്പെട്ടവര്‍ക്ക് തന്റെ പ്രവൃത്തിമേഖലകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. വീഴ്ചകളോ, വാഹനാപകടങ്ങളോ, വൃക്ഷാദികളില്നിന്നുള്ള ആപത്തുകളോ ഉണ്ടാകാതെ ശ്രദ്ധിക്കണം. നേത്രരോഗം, ത്വക്രോഗം, നാഡീഞരമ്പുകള്ക്കുള്ള രോഗങ്ങള്‍ ഇവ വന്നുകൂടാന്‍ സാധ്യതയുണ്ട്. പിണങ്ങിനിന്നിരുന്ന ദമ്പതിമാര്‍ യോജിപ്പിലെത്തും. ഭാര്യാകുടുംബത്തില്നിന്നുള്ള ധനസഹായം ലഭിക്കും. പിതൃകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരാം.
വിഷ്ണുസഹസ്രനാമജപം, വിഷ്ണുക്ഷേത്രഭജനം, സഹസ്രനാമ പുഷ്പാഞ്ജലി ഇവ പരിവായി ചെയ്യുന്നത് ഉത്തമമാകുന്നു.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
ഉത്സാഹരാഹിത്യം ലക്ഷ്യമില്ലായ്മ, സല്‍ക്കര്‍മ്മങ്ങള്‍ ഫലിക്കാതെ വരിക, മാനസികമായ അസ്വാസ്ഥ്യം ഇവ അനുഭവപ്പെടും. കുടുംബജീവിതത്തില്‍ തര്‍ക്കവും പൊരുത്തക്കേടും, അസ്വാരസ്യവും, സാന്തതികക്ലേശങ്ങളും വന്നുചേരാം. സഹായികള്‍ നിമിത്തം വഞ്ചന വന്നു കൂടാതെ ശ്രദ്ധിക്കണം. വ്യവഹാരങ്ങള്‍ പരിഹരിക്കപ്പെടാതെ നീണ്ടുപോകാം. സഹോദരങ്ങള്‍ക്ക് സാമ്പത്തികമായ നേട്ടം വന്നുചേരും. സന്താനവിഷയത്തില്‍ അഭിവൃദ്ധി ഉണ്ടാകുമെങ്കിലും, അവരുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തികം അധികമായി ചെലവഴിക്കേണ്ടതായിവരും. പിതൃസ്ഥാനീയര്‍ക്ക് രോഗപീഡകളും ആപത്ഭീതികളും ഉണ്ടാകും. തൊഴിലില്‍ സാമ്പത്തികനേട്ടവും, നിയമ ആനുകൂല്യവും ലഭിക്കും.
ഐശ്വര്യവര്‍ദ്ധനയ്ക്കായി ശാസ്താഭജനം നടത്തുകയും, ശനിവാരവ്രതം അനുഷ്ഠിക്കുകയും, ഭവനത്തില്‍ എള്ളെണ്ണ ഒഴിച്ച് ദീപം തെളിച്ച് പ്രാര്‍ത്ഥിക്കണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ആരോഗ്യം തൃപ്തികരമാകും. പ്രവൃത്തികളില്‍ അമാന്ദ്യവും അസന്തുഷ്ടിയും, അനുഭവപ്പെടും. ശത്രുക്കളുടെ മേല്‍ വിജയവും ഭൗതികകാര്യങ്ങളില്‍ നേട്ടങ്ങള്‍, നിഗൂഢവിദ്യകളില്‍ പഠനം നടത്തുവാനും അവസരവും ഉണ്ടാകും. ബന്ധുക്കളോട് കലഹവും വാഗ്ദോഷവും ഉണ്ടാകും. അന്യരില്‍നിന്ന് ചതിവ് പറ്റാതെ ശ്രദ്ധിക്കണം. സുഹൃദ്ബന്ധങ്ങളും, ലഹരി ഉപയോഗങ്ങളും കുറയ്ക്കണം. നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ നേടിയെടുക്കാം. ഉന്നതസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ വന്നുചേരും. ദൂരയാത്രകള് ചെയ്യേണ്ടതായി വരും.
ദോഷശമനത്തിനായി ശാസ്താക്ഷേത്രത്തില്‍ ശംഭാഭിഷേകം, നീരാജനം, ശംഖുപുഷ്പം കൊണ്ടുള്ള അര്‍ച്ചന ഇവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ബന്ധുക്കള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയും അനുകൂലമായ ഗൃഹാന്തരീക്ഷവും ഉണ്ടാകും. ഊഹക്കച്ചവടങ്ങളില്‍ താല്‍പ്പര്യവും ധനലാഭവും ഉണ്ടാകും. ഭൂമിപരമായ ശത്രുതകള്‍ പരിസരവാസികളില്‍നിന്നും ഉണ്ടാകും. പ്രണയവിവാഹത്തിന് അവസരം അനുകൂലമായിത്തീരും. അംഗക്ഷതങ്ങള്ക്കും നേത്രരോഗങ്ങള്‍ക്കും സഹോദങ്ങള്‍ക്ക് ആപത്തുകള്‍ക്കും ഇടയാകും. തൊഴില്‍മേഖല അഭിവൃദ്ധിപ്പെടും. നെല്‍കൃഷിക്കാര്‍ക്കും കേരകര്‍ഷകര്‍ക്കും സര്‍ക്കാരില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കും. അഗ്നിഭയവും കള്ളന്മാരില്നിന്നുള്ള ഉപദ്രവവും ശ്രദ്ധിക്കണം. തര്ക്കസംബന്ധമായ നിയമവ്യവഹാരത്തിനുള്ള സാധ്യത ഉണ്ടാകും. ഇടപാടുകളില്‍ കുടുതല്‍ ശ്രദ്ധ വേണം.
ശ്രേയസ്സിനായി ദേശദേവാലയദര്ശനം, വിശ്വാസദേവാലയത്തില് യഥായോഗ്യം വഴിപാടുകളും, പ്രാര്‍ത്ഥനകളും നടത്തണം. വിഷ്ണുസഹസ്രനാമജപം പുരുഷസൂക്തജപം ഇവ പതിവായി ചെയ്യുന്ന് ഗുണകരമായിരിക്കും.
Recent Comments