പോഷകങ്ങളുടെ കലവറയാണ് ചിയ വിത്തുകള്‍. നാരുകളും ഇരുമ്പും പ്രോട്ടീനും മഗ്നീഷ്യവും വിറ്റാമിന്‍ ബിയുമെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്. തെക്കന്‍ മെക്സിക്കോയില്‍ നിന്നുള്ള പുതിന കുടുംബത്തിലെ (ലാമിയേസി) പൂവിടുന്ന സസ്യമായ സാല്‍വിയ ഹിസ്പാനിക്കയുടെ ഭക്ഷ്യയോഗ്യമായ വിത്തുകളാണ് ചിയ വിത്തുകള്‍.
തടി കുറയ്ക്കാന്‍ ആളുകള്‍ ചിയ വിത്തുകള്‍ കഴിക്കാറുണ്ടെന്നും പറയപ്പെടുന്നു. എന്തൊക്കെയാണ് ചിയ വിത്തുകളുടെ ഗുണങ്ങള്‍
ഫൈബറിന്റെ കലവറയാണ് ചിയ വിത്തുകള്‍. ഇതിന്റെ നാരുകള്‍ ദഹനത്തിനും ആരോഗ്യത്തിനും ഉത്തമമാണ്. മാത്രമല്ല ഇത് മലവിസര്‍ജനം മെച്ചപ്പെടുത്താനും ദഹനത്തിനും കുടലിലെ നല്ല ബാക്ടീരിയകളെ വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ഒമേഗാ-3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ ചിയവിത്തുകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
ചിയ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഇവയിലെ നാരുകള്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും സഹായിക്കുന്നു.
Recent Comments