സനാതനം എന്നാൽ അനശ്വരം അല്ലെങ്കിൽ നശിക്കാത്തത്. എല്ലാക്കാലത്തേക്കുമുള്ള ധർമം എന്നാണ് സനാതന ധർമത്തെ ഹൈന്ദവ തത്വചിന്തകളിൽ വിവരിച്ചിട്ടുള്ളത്.താൻ ഒരു സനാതനിയാണെന്നാണ് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത്.
ധർമത്തെ ഇംഗ്ളീഷിൽ വ്യഖ്യാനിക്കുന്നത് ഇങ്ങനെയാണ്. യൂണിവേഴ്സൽ എത്തിക്കൽ ലോ എന്നാണ്. എന്നെ പോലെ മറ്റുള്ളവർക്കും ഈ ലോകത്ത് ജീവിക്കുവാൻ അവകാശമുണ്ട്. അതാണ് ധർമ്മം. അന്യരെ ഉപദ്രവിക്കരുത് എന്ന് ആരും ഉണ്ടാക്കിയതോ പഠിപ്പിച്ചതോ അല്ല. ഹൈന്ദവ സംസ്ക്കാരത്തിൽ അടങ്ങിയതാണ്. അതായത് സനാതനം ഇവിടെ ഉണ്ടായതാണ്. ഉണ്ടാക്കിയതല്ല.
കഴിഞ്ഞ ദിവസം ശിവഗിരിയിൽ ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ സനാതന ധർമം എന്ന പരാമർശമാണ് വിവാദമായത്. പിണറായിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
“ഗുരു സനാതന ധർമ്മത്തിൻ്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, പകരം മനുഷ്യത്വപരമായ ധർമ്മത്തിൻ്റെ നവയുഗ ദർശനം സ്ഥാപിക്കുന്നതിനായി പ്രവർത്തിച്ചു”
വാസ്തവത്തിൽ എന്താണ് സനാതന ധർമം എന്ന് മനസിലാക്കാതെയും പഠിക്കാതെയുമാണ് ഇങ്ങനെയൊരു പരാമർശം മുഖ്യമന്ത്രി നടത്തിയതെന്നാണ് ഗുരുവിന്റെ ആശയങ്ങളിൽ പഠനം നടത്തിയവർ പറഞ്ഞത്.അതിനവർ ഗുരുവിന്റെ കൃതികളും ചൂണ്ടിക്കാട്ടുന്നു.വർണാശ്രമ ധർമ്മമാണ് സനാതന ധർമമായി പലരു തെറ്റിദ്ധരിച്ചിട്ടുള്ളത് .കോൺഗ്രസ് നേതാവ് കെ സുധാകരനും മുഖ്യമന്ത്രിയുടെ ചുവടുപിടിച്ചാണ് സനാതനത്തെക്കുറിച്ച് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ വ്യക്തമാക്കിയത്.
അതേസമയം ഇന്നലെ (1-1-2025 ) സനാതന ധർമ്മവുമായി ബന്ധപ്പെട്ട് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി, കെ പി സി സി പ്രസിഡണ്ട് എന്നിവരുടെ നിലപാട് തള്ളിപ്പറയുകയാണ് ചെയ്തത് .സനാതന ധർമം വർണാശ്രമത്തിന്റെയോ ചാതുർ വർണ്യത്തിന്റെയോ ഭാഗമല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത് .സനാതന ധർമ്മം നമ്മുടെ സംസ്കാരമാണ് .സനാതന ധർമ്മം രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പാരമ്പര്യവും സാംസ്കാരിക പൈതൃകവുമാണ്.അത് ഒരു വിഭാഗം ആളുകൾക്ക് ചാർത്തി കൊടുക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നാണ് വി ഡി സതീശൻ പറഞ്ഞത് .
മുഖ്യമന്ത്രി ,കെ പി സി സി പ്രസിഡന്റ് എന്നിവർക്ക് സനാതന ധർമത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് അവരുടെ പ്രസംഗത്തിൽ നിന്നും വ്യക്തമായി എന്നാണ് ചില പണ്ഡിതർ പറഞ്ഞത്.ഏത് ഈസമയം പ്രതിപക്ഷ നേതാവ് ഇക്കാര്യം ഏതാണ്ട് മനസിലാക്കിയിട്ടുണ്ട് .ഇക്കാര്യത്തിൽ കെ പി സി പ്രസിഡന്റിനാണ് കൂടുതൽ അബദ്ധം പറ്റിയത് .മഹാത്മാ ഗാന്ധി സനാതന ധർമ്മത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയാണ് .എന്നിട്ടും കെ സുധാകരൻ പറഞ്ഞു.വി ഡി സതീശൻ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് സനാതന ധർമ്മത്തെ വ്യഖ്യാനിച്ചത് .സനാതന ധർമത്തെ ചതുർണ്യവുമായി കൂട്ടിക്കെട്ടി വികൃതമാക്കുവാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്.പലരും വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇതൊക്കെ ചെയ്യുന്നത് .
Recent Comments