മൃദംഗവിഷൻ എന്ന വയനാട്ടിലെ ഒരു സംഘടനയാണ് 11,600 നർത്തകിമാർ പങ്കെടുത്ത ഭരതനാട്യം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അവതരിപ്പിക്കുകയും ലോക റെക്കോർഡ് കരസ്ഥമാക്കുകയും ചെയ്തത് .ഈ പരിപാടി സംഘടിപ്പിച്ചത് മൃദംഗവിഷൻ എന്ന പേരിൽ ഇറങ്ങുന്ന മാഗസിനു നേതൃത്വം നൽകുന്നവരാണ് മൃദംഗ നാദം എന്ന പേരിൽ ഈ മെഗാ പരിപാടി സംഘടിപ്പിച്ചത്.
ഈ പരിപാടിയുടെ പ്രധാനപ്പെട്ട ഭാരവാഹികൾ മൃദംഗവിഷന്റെ എം ഡിയും മാനേജിങ് എഡിറ്ററുമായ നിഘോഷ് കുമാർ, സി ഇ ഒ യും ഗ്രൂപ്പ് എഡിറ്ററുമായ ഷമീർ അബ്ദുൽ റഹിം, ചീഫ് എഡിറ്റർ ഡോ. അസിസ് മിത്താടി, അസോസിയേറ്റ് എഡിറ്റർ ശ്രീജിത്ത് ഗോപാൽ, മാനേജിങ് പാർട്ണറും എക്സിക്യു്ട്ടീവ് എഡിറ്ററുമായ മനൂപ് കുമാർ, മാർക്കറ്റിങ് മാനേജർ പ്രദീപ് പി എസ് എന്നിവരാണ്. ഈ മാഗസിൻ ആരംഭിച്ചത് മൂന്നുവർഷങ്ങൾക്ക് മുമ്പാണ്. രണ്ടര ലക്ഷം കോപ്പികൾ ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം. മൃദംഗവിഷൻ എന്ന മാഗസിന്റെ നേതൃത്വത്തിലാണ് മൃദംഗനാദം എന്ന ഈ പരിപാടി സംഘടിപ്പിച്ചത്.
ഭരത നാട്യം നടത്തി ലോകറെക്കാർഡോടെ ഗിന്നസ് ബുക്കിൽ ഇടം തേടാനാണ് വാസ്തവത്തിൽ നടിയും, അമേരിക്കയിലിപ്പോൾ സ്ഥിര താമസക്കാരിയുമായ ദിവ്യ ഉണ്ണിയെ സംഘാടകർ സമീപിച്ചത്. തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ 10176 നർത്തകർ അവതരിപ്പിച്ച മെഗാഭരതനാട്യത്തിന്റെ റെക്കോർഡാണ് നിലവിലുണ്ടായിരുന്നത്. അതിനെ മറികടന്ന് ലോക റെക്കാർഡിലേക്ക് കുതിക്കുകയായിരുന്നു സംഘാടകരുടെ ലക്ഷ്യം. അതിനു ദിവ്യ ഉണ്ണിയെ ഈ പരിപാടിയുടെ അംബാസിഡറാക്കി. എട്ടുമാസത്തെ തയ്യാറെടുപ്പിനുശേഷമാണ് ദിവ്യ ഉണ്ണി ഭരതനാട്യം കലൂർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ച് ലോകറെക്കാഡ് സ്വന്തമാക്കിയത്. പന്ത്രണ്ടായിരം നർത്തകിമാരെ സംഘടിപ്പിക്കുക, എട്ട് മിനിറ്റ് ദൈർഖ്യം വരുന്ന ഗാനം നൃത്തരൂപത്തിൽ ചിട്ടപ്പെടുത്തുക, ഇതുസംബന്ധിച്ച് വാർത്തകൾ, പരസ്യങ്ങൾ, ഇന്റർവ്യൂ എന്നിവ സോഷ്യൽ മീഡിയയിലൂടെയും ടി വി ചാനലുകൾക്കും നൽകുക എന്നിവയാണ് ദിവ്യ ഉണ്ണിയുടെ പ്രവർത്തന മേഖല. ദിവ്യ ഉണ്ണി മുന്നിൽ നിന്നും നയിച്ചതുകൊണ്ടാണ് ഈ പരിപാടി വൻ വിജയകരമായത്.
ഈ പരിപാടി കാണാനെത്തിയപ്പോഴാണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. അതോടെയാണ് മിക്കവാറും ആളുകൾ ഈ പരിപാടിക്കെതിരെ തിരിഞ്ഞത്. നിരവധി നൃത്ത വിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരും ശിഷ്യരും ആറ് മാസത്തിലധികം കഠിന പരിശീലനം നടത്തിയാണ് മെഗാ ഭരതനാട്യം വിജയത്തിലെത്തിച്ചത്.അതുപോലെ ചലച്ചിത്ര സീരിയല്‍ താരങ്ങളായ ദേവീചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതുമന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവര്‍ നൃത്തത്തില്‍ പങ്കെടുത്തു.കേരളത്തിനു പുറമേ, അന്യസംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങൾ, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നർത്തകരും പങ്കെടുത്തു. ഇവരൊക്കെ പങ്കെടുക്കുവാൻ കാരണം നടി ദിവ്യ ഉണ്ണി മുന്നിൽ നിന്നും നയിച്ചതുകൊണ്ട് മാത്രമാണ്. അംബാസിഡറായി പ്രവർത്തിക്കുവാൻ പ്രിതിഫലം ദിവ്യ ഉണ്ണി കൈപ്പറ്റിയിട്ടുണ്ടാവും. അംബാസിഡർ ആവുന്നതിനു മുമ്പ് തുക നിശ്ചയിച്ചിട്ടുണ്ടാവുമല്ലോ.
ഉമ തോമസ് എംഎൽഎയ്ക്ക് ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതൊടെ പരിപാടിയുടെ സംഘടകർക്കൊപ്പം ദിവ്യ ഉണ്ണിയേയും ക്രൂശിക്കുന്ന തരത്തിലാണ് വാർത്തകൾ. വാസ്തവത്തിൽ ക്രിയേറ്റിവായ കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചിരുന്ന ദിവ്യ ഉണ്ണി സംഘാടകയല്ല.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപാങ്കുരൻ ഈണം നൽകി അനൂപ് ശങ്കർ ആലപിച്ച ഗാനമാണ് എട്ട് മിനിറ്റ് നീണ്ടുനിന്ന മെഗാ ഭരതനാട്യത്തിൽ ആലപിച്ചത്.
അപകടം ഉണ്ടാവുമ്പോൾ സംഘാടകർ ആണ് പ്രതിസ്ഥാനത്ത് വരേണ്ടത്. അല്ലാതെ കലാകാരൻമാർ അല്ല. ഹൈദരബാദിൽ അല്ലു അർജുനന്റെ പുഷ്പ്പയുടെ രണ്ടാം ഭാഗം കാണുവാൻ വന്നപ്പോൾ തിക്കിലും തിരക്കിലുംപെട്ട് അപകടം സംഭവിച്ചു കാണികളിൽ ചിലർക്ക് മരണം സംഭവിച്ചിരുന്നു. അതിന്റെ പേരിൽ തെലങ്കാന സർക്കാർ കേസെടുത്തത് നടൻ അല്ലുഅർജുനന്റെ പേരിലാണ്. അദ്ദേഹം ഏതാണ്ട് 18 മണിക്കൂർ ജയിലിൽ കിടക്കേണ്ടി വന്നു.
ഏതായാലും നടി ദിവ്യ ഉണ്ണിക്ക് അത്തരമൊരു ദൗർഭാഗ്യം സംഭവിച്ചില്ല. കേരളത്തിലെ സർക്കാരും പോലീസും ദിവ്യ ഉണ്ണിയെ കുറ്റപ്പെടുത്തിയിട്ടില്ല. അവരെ ആക്രമിക്കുന്നത് ചില യൂട്യൂബ് ചാനലുകളും ഓൺലൈനുകളും സോഷ്യൽ മീഡിയയുമാണ്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 പേര് ചേര്‍ന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോര്‍ഡ് നേടിയ വിവരം ഉമതോമസ് എംഎൽഎയുടെ അപ്രതീക്ഷിതമായി ഉണ്ടായ വീഴ്ചയെ തുടർന്ന് മുങ്ങിപ്പോകുകയാണുണ്ടായത്.എംഎൽഎയുടെ പരിക്ക് ഗുരുതരമായി തുടരുകയാണ് ഇപ്പോഴും .സംഘാടക സമിതിക്കു ഉണ്ടായ ചെറിയൊരു പാളിച്ചയാണ് ഈ പരിപാടിയുടെ നിറം കെടുത്തിയത് . മൃദംഗനാദം സംഘടിപ്പിച്ച പരിപാടിക്ക് ഗിന്നസ് അധികൃതര്‍ ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അന്നുതന്നെ കൈമാറിയിരുന്നു..
സംഘടകർക്കൊപ്പം ജിസിഡിഎയ്ക്കും എംഎൽഎയുടെ അപകടത്തിൽ ഉത്തരവാദിത്വമുണ്ട്. ജിസിഡിഎയുടെ എഞ്ചിനീയറിംഗ് വിഭാഗം പരിപാടിക്ക് മുമ്പ് സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി അംഗീകാരം നൽകിയതാണ്. എന്നിട്ടും അപകടം സംഭവിച്ചു. അതും അനേഷിക്കണം.
Recent Comments