വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകട സാധ്യത അറിയിക്കാന്‍ പ്രത്യേക കെഎസ്ഇബിയുടെ വാട്സാപ്പ് സംവിധാനം. കെഎസ്ഇബിയുടെ എമര്‍ജന്‍സി നമ്പരായ 9496010101 എന്ന നമ്പറില്‍ വാട്സാപ്പ് സന്ദേശം അയക്കാം.
അപകടസാധ്യതയുള്ള പോസ്റ്റ്, ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പര്‍, സെക്ഷന്‍ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്ന ആളുടെ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
കെഎസ്ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷന്‍ ഓഫീസുകളിലേക്ക് പരിഹാര നിര്‍ദ്ദേശമുള്‍പ്പെടെ കൈമാറും.
ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം ഉള്ളതാണ്. പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും 1912 എന്ന 24X7 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.
.
Recent Comments