കേരളത്തിൽ ഉപ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആരും തോറ്റില്ല ആരും വിജയിച്ചില്ല .കേരളത്തിൽ എൽ ഡി എഫും യു ഡി എഫും സീറ്റുകൾ നില നിർത്തുകയാണ് ചെയ്തത്.
28 വർഷമായി ചേലക്കര സീറ്റ് കൈവശം വെച്ചിരിക്കുന്ന എൽ ഡി എഫ് ചേലക്കര നിലനിർത്തുകയാണ് ചെയ്തത്. എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു ഡി എഫിലെ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയത് .ചേലക്കരയിൽ 2021 ൽ ഏതാണ്ട് 39 ,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫിലെ കെ രാധാകൃഷ്ണൻ ജയിച്ചത് .ഇപ്പോൾ യു ആർ പ്രദീപിന്റെ ഭൂരിപക്ഷം 12201 വോട്ടുകൾ കുറഞ്ഞു .ഏതാണ്ട് 27000 വോട്ടുകളാണ് എൽ ഡി എഫിന്റെ ഭൂരിപക്ഷം കുറഞ്ഞത്.ചേലക്കരയിൽ യു ഡി എഫിന്റെ വോട്ടുകളും കുറഞ്ഞു.അതേസമയം ബിജെപിക്ക് ഒമ്പത്തിനായിരം വോട്ടുകൾ കൂടുകയാണുണ്ടായത്.
ശക്തമായ ത്രികോണ പോരാട്ടത്തിൽ യു ഡി എഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ 18840 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉജ്വല ജയം കൈവരിച്ചത് .പാലക്കാട് എൽ ഡി എഫിനും യു ഡി എഫിനും വോട്ടുകൾ കൂടിയപ്പോൾ ബിജെപിക്ക് ഏതാണ്ട് പതിനായിരം വോട്ടുകൾ കുറയുകയാണ് ചെയ്തത് .വയനാട്ടിലെ ലോകസഭ ഉപതെരെഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് ജയിച്ചത്. 408036 ന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത് .
2019 ൽ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും 2024 ൽ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് മറികടക്കാനായില്ല. വയനാട്ടിൽ രണ്ടാം സ്ഥാനത്ത് എൽ ഡി എഫിലെ സത്യൻ മൊകേരിയും മൂന്നാം സ്ഥാനത്ത് ബിജെപിയുമാണ് .പ്രിയങ്കയുടെ ഭൂരിപക്ഷം കുറയാൻ കാരണം പോളിങ് കുറഞ്ഞതുകൊണ്ടാണ് എന്നായിരുന്നു യു ഡി എഫ് നേതാക്കൾ പറഞ്ഞത്.സർക്കാർ വിരുദ്ധ തരംഗം ഉണ്ടായില്ല എന്ന വിലയിരുത്തൽ എൽ ഡി എഫിനും ആശ്വാസകരമാണ് .ചേലക്കര സീറ്റ് പിടിച്ചിരുന്നെങ്കിൽ യു ഡി എഫിനു വിജയം ഉണ്ടായി എന്ന് വിലയിരുത്താമായിരുന്നു .പാലക്കാട് എൽ ഡി എഫ് ജയിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ രണ്ടാം സ്ഥാനത്ത് വന്നിരുന്നെങ്കിൽ എൽ ഡി എഫിന് വിജയം നേടിയെന്ന് അവകാശവാദം ഉന്നയിക്കാമായിരുന്നു.ചേലക്കരയിലും പാലക്കാടും വയനാടും ഓരോ മുന്നണികളും നിലനിർത്തുകയാണ് .
Recent Comments