സുരേഷ് ഗോപിയുമായുള്ള ബന്ധം നടന് മോഹന്‍ ജോസ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തനിക്ക് മകള്‍ പിന്നപ്പോള് സിനിമാ രംഗത്തുനിന്നും ആദ്യമായി കുഞ്ഞുടുപ്പുകളുമായി എത്തിയത് സുരേഷ് ഗോപിയും ഭാര്യ രാധികയുമായിരുന്നുവെന്ന് മോഹന്‍.
‘വര്‍ഷങ്ങള്‍ക്കുമുമ്പ് യാത്ര പറഞ്ഞ് ഹോട്ടലില്‍നിന്ന് മടങ്ങാന്‍ നേരം സുരേഷ് ഗോപി എന്തോ ഓര്‍ത്തതുപോലെ എന്നോട് ഒരു മിനിറ്റ് എ്ന പറഞ്ഞിട്ട് റിസപ്ഷനില്‍ വിളിച്ച് ഒരു ബിഗ് ഷോപ്പര്‍ റൂമിലേയ്ക്ക് കൊടുത്തുവിടാന്‍ ആവശ്യപ്പെട്ടു.
റൂംബോയി അതുമായി വന്നപ്പോള്‍ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരല്ക്കുട നിറയെ മനോഹരമായി പായ്ക്ക് ചെയ്തുവച്ചിരുന്ന ഫ്രൂട്ട്സ് അതേപോലെ എടുത്ത് ആ ബിഗ് ഷോപ്പറിലാക്കിയിട്ട് ഇത് മകള്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെ ഏല്‍പ്പിച്ചു.
എന്റെ മകള്‍ പിറന്നപ്പോള്‍ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു,. കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങള്‍ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്, സര്‍വ്വ നന്മകളും നേരുന്നു.’ മോഹന്‍ ജോസിന്റെ വാക്കുകള്‍.
Recent Comments