ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് മഹാകുംഭമേള. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കുള്ള റോഡിൽ ഏകദേശം 300 കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നൂറുകിലോമീറ്റർ അകലെ മുതൽ വാഹനങ്ങളിൽ കുടുങ്ങി.
ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്‍മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ 200-300 കിലോമീറ്റർ വരെ നീണ്ടു കിടന്നു എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വിവിധ ജില്ലകളിലെ ഗതാഗതം പോലീസ് നിർത്തിവെച്ചിരുന്നു. ഇതോടെ മണിക്കൂറുകളോളം ആളുകൾ റോഡിൽ കുടുങ്ങി.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ പ്രയാഗ്രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ഗതാഗതക്കുരുക്ക് കാരണം തടഞ്ഞുവച്ചിരുന്നുവെന്നും തിരക്ക് ഒഴിവാക്കുകയായിരുന്നെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കട്നി ജില്ലയിലെ പോലീസ് വാഹനങ്ങൾ തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി അറിയിപ്പുകൾ നൽകി, അതേസമയം മൈഹാർ പോലീസ് വാഹനങ്ങളോട് കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോയി അവിടെ തന്നെ തുടരാൻ ആവശ്യപ്പെട്ടു.
Recent Comments