ഇന്ന് (ജൂലൈ 31) പുലര്‍ച്ചെ ടെഹ്റാനിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹമാസ് ഉന്നത നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെട്ടു. ഇക്കാര്യം പുറത്തുവിട്ടത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ആണ്. നിലവില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യുറോ ചെയര്‍മാനാണ് ഇസ്മായില്‍ ഹനിയ.
ഇന്നലെ (ജൂലൈ 30) ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ സ്ഥാനാരോഹണ ചടങ്ങില്‍
ഇസ്മായില്‍ ഹനിയ പങ്കെടുത്തിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങള്‍ നടന്നാലുടന്‍ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുക്കുകയാണ് പതിവ്. ഇസ്രായേലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഹമാസ് പറഞ്ഞത്.
Recent Comments