സിനിമാ പ്രേമികൾ ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ട്രെയിലർ റിലീസ് ചെയ്തു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ മലയാളം ട്രെയിലർ എത്തിയത്. ഇതിനോടകം 2.6 മില്യൺ ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. തുടർന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയിലർ പുറത്തുവന്നു.

രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോടു ഏറ്റുമുട്ടാൻ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ. അതുകൊണ്ടു തന്നെ ഹോളിവുഡ്, കൊറിയൻ താരങ്ങളാകാം ഈ കഥാപാത്രമെന്നും സോഷ്യൽ മീഡിയകളിൽ ചർച്ചകൾ ഉണ്ടായിരുന്നു.
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് സിനിമയുടേതെന്ന് ട്രെയിലർ കാണുമ്പോൾ വ്യക്തം. കലാഭവൻ ഷാജോൺ അടക്കമുള്ള താരങ്ങളെയും ട്രെയിലറിൽ കാണാം. തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
Recent Comments