കേരളത്തിലെ ബിജെപിയെ ഇനി ആര് നയിക്കും? രണ്ട് ദിവസത്തിനകം അറിയാമെന്നാണ് ചില ബിജെപി നേതാക്കൾ സൂചിപ്പിച്ചത് .അവസാന റൗണ്ടിൽ എം ടി രമേശും ശോഭ സുരേന്ദ്രനുമാണ്. അതേസമയം നിലവിലെ പ്രസിഡന്റ് കെ .സുരേന്ദ്രനെ തൽക്കാലത്തേക്ക് തുടരാൻ ദേശീയ നേതൃത്വം തീരുമാനിച്ചെന്നും വരാം.
സംസ്ഥാന പ്രസിഡന്റുമാരുടെ സെലക്ഷൻ നടപടികൾ ഇന്ന് ഏതാണ്ട് പൂർത്തിയാകുമെന്നാണ് ഡൽഹിയിൽ നിന്നും അറിയാൻ കഴിഞ്ഞത്. അഞ്ചു വർഷം കാലാവധി തികച്ച സംസ്ഥാന പ്രസിഡന്റുമാർ മാറണമെന്നാണ് ബിജെപി നയം. അത് കെ സുരേന്ദ്രന് തിരിച്ചടിയാവും. കേരളത്തിൽ സുരേന്ദ്രന്റെ കാലത്താണ് ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞത്. അതിനാൽ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് വരെ സുരേന്ദ്രനു തുടരാനുള്ള അവസരം കൊടുക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ തെരെഞ്ഞെടുക്കുവാനുള്ള ചർച്ചകൾ നടക്കുന്നതുകൊണ്ടാണ് സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരെ തെരെഞ്ഞെടുക്കുന്നതിൽ കാല താമസം നേരിടുന്നതത്രെ .ഇന്നലെ രാജസ്ഥാനിൽ നിലവിലുള്ള പാർട്ടി പ്രസിഡന്റ് മദൻ റാത്തോഡിനെ തുടരാൻ ഇന്നലെ ദേശീയ നേതൃത്വം അനുമതി നൽകി.
സംസ്ഥാന പ്രസിഡന്റാവാൻ കൂടുതൽ സാധ്യത ദീർഘകാലമായി സംസ്ഥാന ഭാരവാഹിയായ തുടരുന്ന എം ടി രമേശിനാണ് .രമേശിന്റെ സീനിയോറിറ്റിയെ മറികടന്നാണ് 2020 ൽ കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത് . അതുകൊണ്ട് ഇത്തവണ അദ്ദേഹത്തെ മാറി നിർത്താൻ കഴിയില്ലെന്നും പറയപ്പെടുന്നുണ്ട്.
അതേസമയം സംസ്ഥാന പ്രസിഡന്റായി ശോഭ സുരേന്ദ്രനെ നിയമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല .ഡൽഹിയിൽ ഒരു വനിതയെ മുഖ്യമന്ത്രിയാക്കിയതിനു പിന്നാലെ സംസ്ഥാന പാർട്ടി പ്രസിഡന്റായി വനിതയെ തെരെഞ്ഞെടുത്താൽ ബിജെപിക്ക് സ്ത്രീ വോട്ടർമാരിൽ വലിയ സ്വാധീനമുണ്ടാക്കുവാൻ കഴിയും.
Recent Comments