സന്തോഷ് ശിവന് സംവിധാനം ചെയ്ത ജാക്ക് എന്‍ ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് നടന് മോഹന്‍ലാലായിരുന്നു. ഗംഭീരവരവേല്‍പ്പായിരുന്നു ആ പോസ്റ്ററിന് ലഭിച്ചത്. പോസ്റ്ററിലെ പ്രധാന ആകര്‍ഷണം സ്കൂട്ടറോടിച്ച് വരുന്ന മഞ്ജുവിന്റെ ചിത്രമായിരുന്നു. ആ പടം വയ്ക്കണമെന്നുള്ളത് സന്തോഷ് ശിവന്റെ നിര്ബ്ബന്ധമായിരുന്നുവെന്ന് പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ആന്റണി സ്റ്റീഫന്‍ പറയുന്നു.
‘സിനിമയിലെ ഒരു നിര്‍ണ്ണായക സീനാണ് അത്. അത് വേണമെന്നുള്ളത് സന്തോഷ് സാറിന്റെ നിര്‍ബ്ബന്ധമായിരുന്നു. സയന്‍സ് ഫിക്ഷനാണെങ്കിലും ഇതൊരു ഫണ്‍ മൂവിയാണ്. അതിന്റെ എല്ലാ എലെമന്റുകളും പോസ്റ്ററിലുണ്ടാകണമെന്നും സന്തോഷ് സാര്‍ പറഞ്ഞിരുന്നു. പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ലൈറ്റ്സുകള്വരെ സിനിമാ സ്റ്റില്സുകളാണ്. മറ്റ് ക്യാരക്ടര്‍ സ്റ്റില്ലുകളുമതെ. പോസ്റ്ററിന്റെ പശ്ചാത്തലത്തിലുള്ളത് സിനിമയ്ക്കുവേണ്ടി സെറ്റിട്ട പരീക്ഷണ ശാലയാണ്.’ ആന്റണി സ്റ്റീഫന്‍ പറഞ്ഞു.
പോസ്റ്ററിന് പിന്നാലെ ഒരു ലിറിക്കല്‍ വീഡിയോയും തുടര്‍ന്ന് രണ്ട് ടീസറുകളും അതിനുശേഷം ട്രെയിലറും പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് സന്തോഷ് ശിവനും സംഘവും. ട്രെയിലര്‍ റിലീസ് ആരെക്കൊണ്ട് ചെയ്യിക്കണമെന്നുള്ള കൊണ്ടുപിടിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്. കരണ്‍ ജോഹറിന്റെയും മണിരത്നത്തിന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. രണ്ടുപേരും ഒരുമിച്ച് റിലീസ് ചെയ്യുമെന്ന ശ്രുതിയും പരക്കുന്നുണ്ട്. മലയാളത്തില്‍നിന്ന് പൃഥ്വിരാജും ട്രെയിലര്‍ റിലീസ് ചെയ്യുമെന്നറിയുന്നു.
മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ഷെയ്ലി കൃഷ്ണ, സേതുലക്ഷ്മി, എസ്തര് അനില്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Recent Comments