‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ നേരിട്ട് കാണുന്നത് ഇത് രണ്ടാംതവണയാണ്. അപ്പയ്ക്ക് പത്മവിഭൂഷണ്‍ കിട്ടിയപ്പോള്‍ ഡെല്‍ഹിയിലുള്ള ഔദ്യോഗിക വസതിയില്‍ പോയി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് അപ്പയ്ക്കൊപ്പം അമ്മയും സഹോദരന്മാരും ഉണ്ടായിരുന്നു. അതിനുശേഷം ഇന്നലെ ‘യുവ’ത്തിന്റെ വേദിയില്‍വച്ചാണ് അദ്ദേഹത്തെ കണ്ടത്.’
‘ഈ പരിപാടിയിലേയ്ക്ക് എന്നെ ക്ഷണിച്ചത് ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് സാറാണ്. ജനങ്ങള്‍ക്കുവേണ്ടി, നാടിനുവേണ്ടി ആര് നല്ലത് ചെയ്താലും അതിനൊപ്പം നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. യുവവും അങ്ങനെയൊരു വേദിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എത്തിയത്. ആ വേദി പങ്കിടാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്.’
‘നരേന്ദ്രമോദിയെ സംബന്ധിച്ച് ഒരു റോക്ക് സ്റ്റാര്‍ ഇമേജുള്ള രാഷ്ട്രീയ നേതാവാണ്. തന്റെ കഠിനാദ്ധ്വാനത്തിലൂടെ, കര്‍മ്മപരിപാടികളിലൂടെ അദ്ദേഹം സ്വയം ആര്‍ജ്ജിച്ചെടുത്ത വിശേഷപ്പെട്ട സ്ഥാനമാണത്. ഇന്ത്യയ്ക്കകത്ത് മാത്രമല്ല, അന്തര്‍ദ്ദേശീയ തലത്തിലും തന്റെ സ്വാധീനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും ആ നിലയ്ക്കും അദ്ദേഹം ആദരം അര്‍ഹിക്കുന്നു. വിജയ് യേശുദാസ് കാന്‍ ചാനലിനോട് പറഞ്ഞു.’
Recent Comments