പൗരത്വ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നിലനില്‍ക്കെയാണ് ഈ മാസം 15 നു കേന്ദ്ര സര്‍ക്കാര്‍ 14 പേര്‍ക്ക് പൗരത്വം നല്‍കിയത്. 300 അപേക്ഷകരില്‍ നിന്നുള്ള അപേക്ഷകള്‍ പരിശോധിച്ചാണ് ആദ്യ ഘട്ടത്തില്‍ പൗരത്വം കൊടുത്തത്. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളെയാണ് പൗരത്വത്തിനു വേണ്ടി പരിഗണിച്ചത്. ലോകസഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നതിനു മുമ്പാണ് വിവാദമായ പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.
ലോക സഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പേ പൗരത്വ ഭേദഗതിയായ സിഎഎയ്ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറഞ്ഞു തള്ളുകയായിരുന്നു. രാജ്യത്ത് നൂറുകണക്കിനു റാലികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തി. കേരളത്തില്‍ മുസ്ലീങ്ങളുകളെ പ്രീണിപ്പിക്കുവാന്‍ വേണ്ടി ഇടതുപക്ഷവും, യുഡിഎഫും സിഎഎ വിരുദ്ധ റാലികള്‍ നടത്തി മത്സരിക്കുകയും ചെയ്തു.
എന്നാല്‍ ആദ്യ ഘട്ടത്തില്‍ 14 പേര്‍ക്ക് പൗരത്വം നല്‍കിയതോടെ ആര്‍ക്കും മിണ്ടാട്ടമില്ലാതെയായി. അഖിലേന്ത്യാ തലത്തില്‍ ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി പോലും ശബ്ദിച്ചിട്ടില്ല. കേരളത്തിലാണെങ്കില്‍ ഭരണപക്ഷവും പ്രതിപക്ഷവും നിശ്ശബ്ദമാണ്. പ്രതിപക്ഷ നിരയില്‍ മുസ്ലിംലീഗ് മാത്രമാണ് നേരിയ തോതില്‍ ശബ്ദിച്ചത്. സുപ്രീം കോടതിയില്‍ സ്റ്റേ ഹര്‍ജി നിലനില്‍ക്കെ പൗരത്വത്തിനു അപേക്ഷിച്ചവര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെയും തെരെഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്നാണ് ഇന്ന് (മെയ് 16)പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. തെരെഞ്ഞെടുപ്പ് ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചെര്‍ത്തു
അതേസമയം സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കെ സിഎഎ നടപ്പിലാക്കാന്‍ പാടില്ലെന്ന് പറയുവാന്‍ പറ്റില്ലെന്നാണ് ഇതുസംമ്പന്ധിച്ച് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. അങ്ങനെ വന്നാല്‍ സര്‍ക്കാരിനു ഒരു പദ്ധതിയും നടപ്പിലാക്കുവാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഏതു പദ്ധതിക്കെതിരെയും ജനങ്ങള്‍ക്ക് കേസ് കൊടുക്കാന്‍ കഴിയും. വിധി വരുവാന്‍ വര്‍ഷങ്ങളെടുക്കും. അതുവരെ പദ്ധതി നടപ്പാക്കാന്‍ പാടില്ലെന്നാണോ പറയുന്നതെന്ന് ചില നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചാം ഘട്ട തെരെഞ്ഞെടുപ്പിനു മുമ്പാണ് ബി ജെ പി സര്‍ക്കാര്‍ സി എ എ നടപ്പിലാക്കിയത്. അതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സി എ എ നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. കൂടാതെ അഞ്ചാം ഘട്ടത്തിലാണ് ബംഗാള്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെയാണ് പൗരത്വ പ്രശ്നമുള്ളത്. അതുകൊണ്ടാണ് പൗരത്വം നല്കാന് ഈ സമയം ബിജെപി സുവര്‍ണാവസരമായി തെരെഞ്ഞെടുത്തത്. പ്രതിപക്ഷത്തിനാണെങ്കില്‍ ഈ സമയത്ത് സി എ എ ക്കെതിരെ പ്രതികരിക്കാനും കഴിയുന്നില്ല. ബിജെപി ഒരുക്കിയ തന്ത്രത്തില്‍ ഇപ്പോള്‍ ഇന്ത്യമുന്നണി കീഴ്മേല്‍ മറിയുകയാണ്.
ബംഗാളില്‍ ഗണ്യമായ ഒരു വിഭാഗം വോട്ടര്‍മാര്‍ ഇന്ത്യക്കാരല്ല. ബംഗ്ലാദേശുകാരാണ്. അവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നല്കി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കുറച്ച് കാലമായി വോട്ട് ബാങ്കായി കൈവശം വെച്ചിരിക്കുകയായിരുന്നു. ആ വോട്ട് ബാങ്കിനെ ഇപ്പോള്‍ നയിക്കുന്നത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. അതുകൊണ്ടാണ് സി എ എ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മമത പറഞ്ഞത്. കേരളത്തിലും നടപ്പാക്കില്ലെന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയനും പറയുകയുണ്ടായി. വാസ്തവത്തില്‍ പൗരത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരല്ല. എന്നിട്ടും ഇങ്ങനെ പറയാന്‍ കാരണം മുസ്ലിം സമുദായത്തിന്റെ വോട്ട് കിട്ടാനായിരുന്നു. അതുപോലെ സി എ എ നടപ്പിലാക്കിയാല്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണം അഴിച്ചു വിട്ടിരുന്നു. അങ്ങനെ സി എ എ വിരുദ്ധ പ്രചാരണം നടത്തിയവരാണ് പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കിയിട്ടും ഒന്നും മിണ്ടാതെ നിശബ്ദത പാലിക്കുന്നത്.
അഞ്ചാംഘട്ട തെരെഞ്ഞെടുപ്പില്‍ സി എ എ യെ എതിര്‍ത്താല്‍ ഹിന്ദുക്കളുടെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിനറിയാം. ഈ സമയത്ത് സി എ എ നടപ്പിലാക്കിയാല്‍ ഹിന്ദു വോട്ടുകള്‍ കിട്ടുമെന്ന് ബിജെപിക്കുമറിയാം. അതുകൊണ്ടാണ് അഞ്ചാം ഘട്ട തെരെഞ്ഞെടുപ്പിനു മുമ്പേ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കിയത്. മുസ്ലിം ലീഗ് ഒരു കേരള പാര്‍ട്ടിയായതുകൊണ്ട് എന്തും പറയാമല്ലോ.
Recent Comments