കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പാർട്ടിയിലെ പ്രധാന നേതാവായ പ്രിയങ്ക ഗാന്ധി ആ രഹസ്യം തുറന്നു പറഞ്ഞത്. അത് എന്തുകൊണ്ടാണെന്നാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടി നേതാക്കൾ അടക്കം പറയുന്നത് രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്യുന്നത്. കേരളത്തിലെ മാധ്യമങ്ങളിൽ ഇത് വാർത്ത പോലുമായിട്ടില്ല. ഇവിടെ പല മാധ്യമങ്ങളും പ്രിയങ്ക ഗാന്ധിയെ ഇന്ദിരാഗാന്ധിയുമായി താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ദിരയുടെ മൂക്ക് പോലെയാണ് പ്രിയങ്കയുടേതെന്നാണ് ചിലരുടെ പ്രധാന കണ്ടുപിടുത്തം.
രാഹുൽ ഗാന്ധിയാണ് ഏതാണ്ട് 2016 മുതൽ കോൺഗ്രസിനെ നയിക്കുന്നത് .ഇപ്പോൾ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയാണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് രാഹുൽ ഗാന്ധിയാണ്. രാഹുലാണ് കോൺഗ്രസിന്റെ മുഖമായി ഉയർത്തിക്കാട്ടുന്നത്.മൂന്നു ലോകസഭ തെരഞ്ഞെടുപ്പിലും രാഹു ഗാന്ധി നേതൃത്വം നൽകിയ പ്രതിപക്ഷം തോറ്റു .2024 ൽ മൂന്നാമത്തെ ലോക സഭ തെരെഞ്ഞെടുപ്പിലാണ് അൽപ്പമെങ്കിലും പ്രതിപക്ഷ പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞത് .2024 ൽ നടന്ന ഹരിയാന ,മഹാരാഷ്ട്ര തെരെഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം തോറ്റതോടെ രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃ സ്ഥാനം പ്രതിപക്ഷ കക്ഷികൾ ചോദ്യംചെയ്യപ്പെട്ടു തുടങ്ങി .
രാഹുൽ ഗാന്ധി ഇന്ത്യ മുന്നണി നേതൃ പദവിയിൽ നിന്നും മാറണമെന്ന് മമത ബാനർജിയും ലാലു പ്രസാദ് യാദവും പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.അഖിലേഷ് യാദവ് ,നാഷണൽ കോൺഫ്രൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല ,അരവിന്ദ് കേജരിവാൾ ,തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ , ശരത് പവാറും രാഹുൽ ഗാന്ധി നേതൃത്വത്തിൽ നിന്നും മാറണമെന്ന പക്ഷക്കാരാണ് .പകരം അവർ വയനാട്ടിൽ നിന്നും ലോകസഭയിലെത്തിയ രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് ഉദ്ദേശിക്കുന്നത്.രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് പദവിയിൽ നിന്നും മാറ്റി പ്രിയങ്ക ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനുള്ള കരു നീക്കങ്ങളും സജീവമാണെന്നാണ് അറിയാൻ കഴിഞ്ഞത് .
ഇത്തരം ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ഒരു രഹസ്യം വെളിപ്പെടുത്തിയത് .ആ രഹസ്യം ഇതാണ് .താനും തന്റെ പിതാവായ രാജീവ് ഗാന്ധിയും ഒരു ജ്യോതിഷനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് താൻ പ്രധാനമന്ത്രിയാവുമെന്നാണ് .പ്രിയങ്ക ഗാന്ധിയുടെ ഈ വെളിപ്പെടുത്തൽ കൂടി വന്നപ്പോൾ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് പദവിയിൽ നിന്നും മാറ്റണമെന്ന ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷികളുടെ നേതൃ മാറ്റം എന്ന ആവശ്യത്തിനു വേഗത കൂടിയിരിക്കുകയാണ് .
Recent Comments