മൻമോഹൻ സിംഗിന്റെ മരണ വാർത്ത ആദ്യം പുറത്തുവിട്ടത് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദേരയായിരുന്നു. എങ്ങനെയാണ് ഇക്കാര്യം ആദ്യം വദേര അറിഞ്ഞതിനെ ചൊല്ലിയും മറ്റും ഡൽഹിയിൽ ചർച്ചകൾ പൊടിപൊടിക്കുകയാണ്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വീട്ടിൽ ബോധരഹിതനായതിനെ തുടർന്നാണ് ഡൽഹിയിലെ എയിമസ് ആശുപത്രിയിലേക്ക് കൊണ്ട് വന്നത്. അവിടെ എത്തി ഏതാണ്ട് ഒരു മണിക്കൂറിനകം മൻമോഹൻ സിങ് നിര്യാതനായിയെന്നാണ് വിവരം. മരിച്ച വിവരം ആശുപത്രി അധികൃതരാണ് ആദ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ അതിനു ഇരുപത്തിയെട്ട് മിനിട്ടിനു മുമ്പ് വദേര മൻമോഹൻ സിംഗ് എക്സ് എന്ന സാമൂഹ്യ മാധ്യമം വഴി മരണ വിവരം ലോകത്തെ അറിയിക്കുകയാണ് ഉണ്ടായത്.
സാധാരണ മുൻ പ്രധാനമന്ത്രിമാർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളോ സർക്കാർ പ്രതിനിധികളോ ആശുപത്രി അധികൃതരോയാണ് മരണ വിവരം പ്രഖ്യാപിക്കുന്നത് .മൻമോഹൻ സിംഗിന്റെ മരണം കോൺഗ്രസിൽ പ്രധാന സ്ഥാനമൊന്നും വഹിക്കാത്ത പ്രിയങ്ക ഗാന്ധി എം പിയുടെ ഭർത്താവായ വദേര ലോകത്തെ അറിയിച്ചതിനു പിന്നിൽ ചില ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.ലോക നേതാക്കൾ വദേര കോൺഗ്രസ് പാർട്ടിയുടെ പ്രധാന നേതാവാണെന്ന് കരുതും .വാസ്തവത്തിൽ അതിനു വേണ്ടിയാണ് വദേര ആശുപത്രി അധികൃതർ മരണ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് എക്സിലൂടെ ലോകത്തെ അറിയിച്ചത് .മൻമോഹൻ സിംഗിന്റെ ബന്ധുക്കൾ വഴി നേരത്തെ വദേര അറിഞ്ഞാൽ പോലും അദ്ദേഹം അല്ലല്ലോ ഇക്കാര്യം ആദ്യം പ്രഖ്യാപിക്കേണ്ടത്.
വദേരയുടെ ഇക്കാര്യത്തിലുള്ള ഇടപെടൽ കോൺഗ്രസ് നേതാക്കളിൽ പോലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട് .നെഹ്റു കുടുബത്തിലെ സോണിയ ഗാന്ധിയുടെ മരുമകനായതുകൊണ്ടും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായതു കൊണ്ടും രാഹുൽ ഗാന്ധിയുടെ അളിയനായതുകൊണ്ടുമാണ് കോൺഗ്രസ് നേതാക്കൾ വദേരയുടെ പ്രവൃത്തിയിൽ മൗനം നടിക്കുന്നത്.
കഴിഞ്ഞ ലോകസഭ തെരെഞ്ഞടുപ്പിൽ റോബർട്ട് വദേര ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ നിന്നും മത്സരിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. 2019 ലോക സഭ തെരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തോറ്റ മണ്ഡലമാണ് അമേഠി. സ്മൃതി ഇറാനിയായിരുന്നു രാഹുലിനെ അട്ടിമറിച്ചത്. ആ സീറ്റിലാണ് വദേര മത്സരിക്കുവാൻ വേണ്ടി മണ്ഡലത്തിൽ ചുവരെഴുത്ത് നടത്തിയത്. വദേരയെ വിളിക്കൂ എന്ന തരത്തിലായിരുന്നു ചുവരെഴുത്തുകൾ. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ മൂന്നാമതൊരാൾ എംപിയായി നെഹ്റു കുടുംബത്തിൽ നിന്നും വേണ്ടെന്ന് തീരുമാനിച്ചു. വദേരയ്ക്ക് അങ്ങനെയാണ് സീറ്റ് നിഷേധിച്ചത്. തനിക്ക് സീറ്റ് തന്നില്ലെങ്കിലും പ്രിയങ്ക ഗാന്ധിയെ അമേഠിയിൽ മത്സരിപ്പിക്കണമെന്ന് വദേര വാശിപിടിച്ചെങ്കിലും അതും നടന്നില്ല.
2024 ലെ ലോക സഭ തെരെഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് തോറ്റു .ബിജെപി അധികാരത്തിലേത്തി .രാഹുൽ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും ജയിച്ചു. തുടർന്ന് രാഹുൽ വയനാട് സീറ്റ് രാജിവെച്ചു. തുടർന്ന് വന്ന ഉപതെരെഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ജയിച്ച് ലോകസഭയിലെത്തി.അതോടെ വദേര എംപിയുടെ ഭർത്താവുമായി .
ആ അധികാരം ഉപയോഗിച്ചാണ് വദേര മൻമോഹൻസിംഗിന്റെ മരണ വിവരം ആദ്യം പ്രഖ്യാപിച്ചത് .ഇതുസംബന്ധിച്ച് ചിലർ പറഞ്ഞത് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയായാൽ ഭരണം വദേരയുടെ കൈയിലായിരിക്കുമെന്നാണ്. ഇപ്പോൾ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റി പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരാനുള്ള നീക്കത്തിനു ചരടു വലിക്കുന്നത് റോബർട്ട് വദേരയാണെന്ന് സംസാരമുണ്ട് .ഏതായാലും ജനപഥ് പത്തിലെ നെഹ്റു കുടുംബത്തിൽ മൂന്നോ നാലോ അധികാര കേന്ദ്രങ്ങൾ ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഉപശാലകളിലെ പുതിയ വർത്തമാനങ്ങൾ.
മൻമോഹൻ സിംഗിന്റെ മരണ വാർത്ത ആദ്യം പുറത്തുവിട്ട റോബർട്ട് വദേരയെക്കുറിച്ച് സർക്കാർ തലത്തിൽ അനേഷണം നടക്കാനുള്ള സാധ്യതയുമുണ്ട്.നിലവിൽ നിരവധി സാമ്പത്തിക കേസുകളിൽ വദേര പ്രതി സ്ഥാനത്താണ്.
Recent Comments