2024 ജൂലൈ 16 നാണ് ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ തന്റെ ഭര്‍ത്താവിനെ ഇന്‍സ്റ്റാഗ്രാമിലൂടെ മൂന്നു തവണ മൊഴിചൊല്ലി വിവാഹ മോചനം നടത്തി ”പ്രിയ ഭര്‍ത്താവേ, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി വ്യാപൃതനായതിനാല്‍, ഞാന്‍ ഇതിനാല്‍ നിങ്ങളില്‍ നിന്നും വിവാഹമോചനം പ്രഖ്യാപിക്കുന്നു.” ഇതില്‍ നിന്നും ഭര്‍ത്താവിന്റെ സ്വഭാവ ദൂഷ്യം വ്യക്തമാണ്.
രാജകുമാരിയുടെ ഈ മൊഴിചൊല്ലല്‍ ഞെട്ടലോടെയാണ് ലോക മുസ്ലീം സമുദായം ശ്രവിച്ചത്. പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീം സമുദായം. സാധാരണ ഗതിയില്‍ ഭര്‍ത്താവാണ് ഇതേമാതിരി മൊഴിചൊല്ലുന്നത്. എന്നാല്‍ രാജകുമാരി ഇന്‍സ്റ്റാഗ്രാമിലൂടെ സ്വന്തം ഭര്‍ത്താവിനെ മൊഴിചൊല്ലിയത് വിപ്ലവകരമായ നടപടിയായാണ് മുസ്ലിം സമുദായത്തിലെ ഉത്പതിഷ്ണുക്കള്‍ പറയുന്നത്. അതേ സമയം രാജകുമാരിയുടെ മൊഴിചൊല്ലല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇതുവരെ വലിയ തോതില്‍ വര്ത്തയാക്കിയിട്ടില്ല.
ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ വിവാഹമോചനം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പോസ്റ്റ് ഇപ്രകാരമായിരുന്നു.
”പ്രിയ ഭര്‍ത്താവേ, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി വ്യാപൃതനായതിനാല്‍, ഞാന്‍ ഇതിനാല്‍ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. എന്ന് നിങ്ങളുടെ മുന്‍ ഭാര്യ. ഇംഗ്ളീഷിലാണ് ഈ പോസ്റ്റ്. ഇംഗ്ലീഷില്‍ അവര്‍ എഴുതിയതിങ്ങനെയാണ്. ‘As you are occupied with other companions, I hereby declare our divorce. I divorce you, I divorce you, I divorce you. take care. ex wife’
‘ഈ പോസ്റ്റിന് പിന്നാലെ ഭര്‍ത്താവിന്റെ എല്ലാ ഫോട്ടോകളും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തു. അവരുടെ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകള്‍ അറബി വേഷത്തിലല്ല. മറിച്ച് പാശ്ചാത്യ വേഷമാണ്.
ഷെയ്ഖ മഹ്റയും ഭര്‍ത്താവ് എമിറാത്തി(Emirati)യിലെ വ്യവസായിയായ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമും കഴിഞ്ഞ വര്‍ഷം(2023) മേയിലാണ് വിവാഹിതരായത്. ഈ വര്‍ഷം മെയ് മാസത്തില്‍ അവര്‍ക്ക് ഒരു മകള്‍ ജനിച്ചു. ഇപ്പോള്‍ ഇസ്റ്റഗ്രാമില്‍ നവജാതശിശു അമ്മയായ ഷെയ്ഖ മഹ്റ നെഞ്ചില്‍ കിടക്കുന്ന മകളുടെ ഫോട്ടോ മാത്രമാണ് ശേഷിക്കുന്നത്. ഭര്‍ത്താവിന്റെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തു. അതോടെയാണ് രാജകുമാരിയുടെ വിവാഹമോചനം വ്യാജമല്ലെന്നും യാഥാര്‍ത്ഥമാണെന്നും സ്ഥിതീകരിക്കപ്പെട്ടത്. ദുബായില്‍ 1990മുതല്‍ 2006 വരെ ഭരണാധികാരിയായിരുന്ന Sheikh Maktoum bin Juma Al Maktoum എന്നയാളുടെ മകളാണ് രാജകുമാരിയായ ഷെയ്ഖ മഹ്റ.
Recent Comments