അറുപത് കിലോമീറ്ററിനുള്ളില്‍ ഒന്നിലധികം ടോള്‍ബൂത്തുകള്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ കുറഞ്ഞത് 60 കിലോമീറ്റര്‍ അകലെയായിരിക്കണമെന്നാണ് മൂന്നുമാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ലോകസഭയില്‍ പറഞ്ഞത്.
ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ കുറഞ്ഞത് 60 കിലോമീറ്റര്‍ അകലെയായിരിക്കണമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോകസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ടോള്‍ ബൂത്തുകള്‍ക്ക് അടുത്ത് താമസിക്കുന്നവര്‍ക്ക് ടോള്‍ നല്‍കേണ്ടതില്ലെന്നും കേന്ദ്ര മന്ത്രി ലോകസഭയില്‍ പറഞ്ഞിരുന്നു.
ടോള്‍ പ്ലാസകള്‍ക്ക് സമീപം താമസിക്കുന്ന ആധാര്‍കാര്‍ഡുള്ള പ്രദേശവാസികള്‍ക്ക് ഞങ്ങള്‍ പാസ് നല്‍കും. കൂടാതെ, 60 കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍ പ്ലാസ മാത്രമേ ഉണ്ടാകൂവെന്നും രണ്ടാമത്തെ ടോള്‍ പ്ലാസയുണ്ടെങ്കില് അടുത്ത 3 മാസത്തിനുള്ളില്‍ അത് പൂട്ടുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു. ഇതായിരുന്നു കേന്ദ്ര മന്ത്രി ഗഡ്കരിയുടെ പ്രസംഗം. എഎന്‍ഐ എന്ന ദേശീയ വാര്‍ത്ത ഏജന്‍സിയുടെ ഈ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിങ്ങനെ ‘ We’ll provide passes to locals having Aadhaar cards who reside near toll plazas. Further, I ensure that there will be only one toll plaza within 60 kms & if there’s a 2nd toll plaza, then it will be shut in next 3 months: Union Road & Transport minister Nitin Gadkari in Lok Sabha’
മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് പത്താന്‍കോട്ട്-ശ്രീനഗര്‍ ഹൈവേയില്‍ 60 കിലോമീറ്ററിനുള്ളിലെ രണ്ട് പ്ലാസകളില്‍ ടോള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന വാര്‍ത്തകള്‍ വന്നു. ഇതേമാതിരി കേരളത്തില്‍ നിരവധി ടോള്‍ ബൂത്തുകള്‍ ഉണ്ട് .എന്നിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല .പാലിയേക്കര ടോള്‍ ബൂത്തും പന്നിയങ്കര ടോള്‍ബൂത്തും തമ്മില്‍ 60 കിലോമീറ്റര്‍ വ്യത്യാസമില്ല .അതുപോലെ കുമ്പളം ടോള്‍ ബൂത്തില്‍ നിന്നും വല്ലാര്‍പാടം കണ്ടെയ്നര്‍ ടോള്‍ബൂത്തിലേക്ക് ഏകദേശം 25 കിലോമീറ്റര്‍ ദൂരമേയുള്ളൂ.കേന്ദ്ര മന്ത്രിയുടെ തീരുമാനം നടപ്പിലാക്കിയാല്‍ മേല്‍പ്പറഞ്ഞ നാലില്‍ രണ്ട് ടോള്‍ ബൂത്തുകള്‍ മാത്രമേ ശേഷിക്കുകയുള്ളൂ.ഇതേമാതിരി സംസ്ഥാനത്ത് പല സ്ഥലങ്ങളിലും 60 കിലോമീറ്ററിനുള്ളില്‍ ഒന്നിലധികം ടോള്‍ ബൂത്തുകള്‍ ഉണ്ട്.
Recent Comments