മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയറാം നായകനായ അബ്രഹാം ഒസ്ലര് എന്ന ചിതത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം ജനുവരി 11 ന് പ്രദര്‍ശനത്തിനെത്തും.
വന്‍ പ്രദര്‍ശന വിജയം നേടിയ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇതിനിടയില്‍ മിഥുന് മാനുവല്‍ തോമസ് തിരക്കഥ എഴുതിയ രണ്ടു ചിത്രങ്ങള്‍ പ്രദര്ശനത്തിയിരുന്നു. ഗരുഡനും, ഫീനിക്സും. രണ്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായി. ഈ പശ്ചാത്തലത്തില്‍ അബ്രഹാം ഒസ് ലര്‍ ഉയര്‍ത്തുന്ന പ്രതീക്ഷയും ഏറെയാണ്.
അബ്രഹാം ഒസ്ലര് ജയറാമിനെ പിന്തുണയ്ക്കുമോ?
ഒരു ഇടവേളക്കുശേഷം മലയാളത്തിലേക്കു തിരിച്ചെത്തുന്ന ജയറാമിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാകും അബ്രഹാം ഒസ്ലര് എന്ന പൊലീസ് ഉദ്യോഗസ്ഥന്. തന്റെ അഭിനയ ജീവിതത്തില്‍ നാളിതു വരെ ചെയ്യാത്ത ഒരു കഥാപാത്രവും. രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ കഥാപാത്രത്തെ ജയറാം സ്വീകരിച്ചിരിക്കുന്നത്.
ദുരൂഹതകള്‍ നിറഞ്ഞ ഒരു മരണത്തിന്റെ പിറകെ ഡി.സി.പി അബ്രഹാം ഒസ്ലര് നടത്തുന്ന അന്വേഷണമാണ് ചിത്രം. ഏറെ നിര്‍ണ്ണായകമായ വഴിത്തിരിവുകളും അപ്രതീക്ഷിതമായ ചില കഥാപാത്രങ്ങളുടെ കടന്നുവരവും ചിത്രത്തെ ഉദ്വേഗഭരിതമാക്കും.
അര്ജുന് അശോകന്, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തന്, അനശ്വര രാജന്, ദര്‍ശനാനായര്‍, സെന്തില്‍ കൃഷ്ണ, അര്ജുന് നന്ദകുമാര്‍, അസീം ജമാല്‍ ആര്യാസലിം എന്നിവരും പ്രധാന താരങ്ങളാണ്.
നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസ്സനും മിഥുന് മാനുവല്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments