ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ മാത്രമാണ് ബിജെപിക്ക് ശക്തമായ അടിത്തറയുള്ളത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും കേരളത്തിലും അവര്‍ സ്വാധീനമറിയിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയില്‍ തമിഴ്നാട് മാത്രമാണ് ബിജെപിക്കിപ്പോഴും ബാലികേറാമലയായി അവശേഷിക്കുന്നത്. തമിഴ്നാട്ടില്‍ ബിജെപിയും അണ്ണാ ഡിഎംകെയുമായി ബിജെപി സഖ്യമുണ്ടാക്കിയാല്‍ ഏതാനും സീറ്റുകള്‍ ലഭിക്കും. എന്നാല്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ അണ്ണാമലയുടെ പിടിവാശിയെ തുടര്‍ന്നാണ് സഖ്യമില്ലാത്തത്. അതിനൊരു മാറ്റം സംഭവിച്ചാല്‍ തമിഴ്നാടും ബിജെപിക്ക് അന്യമല്ല.ഈ ലോകസഭാ തെരെഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ മൊത്തം 17 സീറ്റില്‍ കോണ്‍ഗ്രസിനു എട്ടും ബിജെപിക്ക് എട്ടും സീറ്റുകളും ഒവൈസിയുടെ എ ഐ എം ഐ എമ്മിനു ഒരു സീറ്റുമാണ് ലഭിച്ചത്. 2023 ല്‍ നടന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. തുടര്‍ന്ന് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് 64, ബിആര്‍ എസ് 39, ബിജെപി 8, എ ഐ എം ഐ എം 7, സിപിഐ ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍.
നിയമസഭ തെരെഞ്ഞെടുപ്പ് കഴിഞ്ഞു ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ നടന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായി. ലോകസഭയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ സീറ്റുകളാണ് ലഭിച്ചത്. അതോടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പാളയത്തില്‍ പട ഉണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാണ്ടും രേവന്ത് റെഡ്ഢിയെ കൈയൊഴിഞ്ഞിരിക്കുകയാണെന്നാണ് അഭ്യൂഹങ്ങള്‍. അതിനാല്‍ രേവന്ത് റെഡ്ഢി തനിക്കൊപ്പം നില്ക്കുന്ന എംഎല്‍എ മാരോടൊപ്പം ബിജെപിയിലേക്ക് മാറാനുള്ള നീക്കം തുടങ്ങിയതായി പറയപ്പെടുന്നു.
രേവന്ത് റെഡ്ഢി ആര് എസ് എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പി യിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. അതിനാല്‍ അദ്ദേഹത്തിനു ബിജെപി നേതാക്കളുമായി അടുപ്പമുണ്ട്. തന്റെ മാതൃ സംഘടനയിലേക്ക് പോവാന്‍ രേവന്ത് റെഡ്ഡിക്ക് ലജ്ജിക്കേണ്ട കാര്യവുമില്ല. തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ വേണ്ടി സമരം നയിച്ച കെ ചന്ദ്രശേഖര്‍ റാവു സംസ്ഥാനം രൂപീകരിച്ച ശേഷം രണ്ട് വട്ടം മുഖ്യമന്ത്രിയായിട്ടുണ്ട്. മൂന്നാമത്തെ നിയമസഭ തെരെഞ്ഞെടുപ്പിലാണ് മുന്‍ തെലങ്കാന രാഷ്ട്രീയ സമിതിയായ ഭാരത് രാഷ്ട്രീയ സമിതിക്ക് വലിയ തിരിച്ചടി നേരിട്ടത്. അതോടൊപ്പം ഡല്‍ഹി മദ്യ അഴിമതി കേസില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിത മാസങ്ങളായി തിഹാര്‍ ജയിലിലാണ്. ബിആര്‍എസിന്റെ തകര്‍ച്ച ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
തെലങ്കാനയില്‍ രേവന്ത് റെഡ്ഡിക്കൊപ്പം 55 എംഎല്‍എമാരുണ്ടെന്നും അവരോടൊപ്പം അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കകം ബിജെപിയിലെത്തുമെന്നാണ് ഊഹാപോഹങ്ങള്‍ .നിലവില്‍ മുഖ്യമന്ത്രി പദവിയോടൊപ്പം കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയും രേവന്ത് റെഡ്ഢി വഹിക്കുന്നുണ്ട്. രേവന്ത് റെഡ്ഢി ബിജെപിയിലെത്തിയാല്‍ ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തു അധികാരത്തിലെത്താന്‍ ബിജെപിക്ക് കഴിയും. ആന്ധ്രാ പ്രദേശില്‍ ചന്ദ്രബാബു നായിഡുവിനൊടൊപ്പം ബിജെപി ഭരണകക്ഷിയാണ്. കര്‍ണാടകയില്‍ നേരത്തെ പലതവണ ബിജെപി അധികാരത്തിലെത്തിയിട്ടുണ്ട്.
ഇപ്പോള്‍ കര്‍ണാടകം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. അവിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മില്‍ കടുത്ത മത്സരത്തിലാണ്. കടുത്ത ജാതി പോരാട്ടം നടക്കുന്ന കര്‍ണാടകം രാഷ്ട്രീയത്തില്‍ വൊക്കലിഗവും ലിംഗയാത്തും തമ്മിലാണ് മത്സരം. ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ശിവകുമാര്‍ വൊക്കലിഗ സമുദായ അംഗമാണ്. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് വൊക്കലിഗ സമുദായത്തിന്റെ ആവശ്യം. ശിവകുമാറിനോടൊപ്പം മൂന്നു ഉപ മുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് ലിംഗയാത്തതും. രണ്ടര വര്‍ഷം വീതമാണ് സിദ്ധരാമയ്യയും ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വാഗ്ദാനം നല്‍കിയിട്ടുള്ളത്. ഒരു വര്‍ഷം കൂടി സിദ്ധരാമയ്യനു ബാക്കിയുണ്ട്.
2024 ലെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി 17 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് ഒമ്പത് സീറ്റുകളാണ്. രണ്ട് സീറ്റുകള്‍ ബിജെപിയുടെ സഖ്യ കക്ഷിയായ ജെഡിഎസിനും. അതേസമയം കഴിഞ്ഞ വര്‍ഷം 2023 ല്‍ നടന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ 224 സീറ്റുകളില്‍ 135 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി 66 ലൊതുങ്ങി. 19 സീറ്റുകളാണ് ജെഡിഎസിന് കിട്ടിയത്. നിയമസഭ തെരെഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ കോണ്‍ഗ്രസിനു ലോകസഭാ തെരെഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനു പഴയ പോലുള്ള സ്നേഹം ഡി കെ ശികുമാറിനോടില്ല എന്ന് പ്രചാരണമുണ്ട്.
ശിവകുമാറിനു മുഖ്യമന്ത്രി പദവി ലഭിച്ചില്ലെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ ബിജെപി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയാവും. അതോടെ ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന ഇമേജില്‍ നിന്നും പുറത്തുകടക്കുവാനും ബിജെപിക്ക് കഴിയും.
Recent Comments