മൂന്നാമത്തെ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി സീതാരാമന് ഇന്ന് (ജൂലായ് 23) ലോകസഭയില്‍ അവതരിപ്പിച്ചു.നിര്‍മല സീതാരാമന്റെ ഏഴാമത്തെ ബജറ്റാണിത്. അതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന് മാറി .തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച മുന്‍ ധനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡാണ് അവര്‍ മറികടന്നത്.
രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി. തൊഴിലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്കുന്ന മൂന്ന് പുതിയ പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇപിഎഫില്‍ എന്റോള്‍മെന്റ്, ആദ്യമായി ജോലി ചെയ്യുന്നവരെ അംഗീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ജീവനക്കാര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കുമുള്ള പിന്തുണ തുടങ്ങിയ പുതിയ പദ്ധതികളാണ് 2024-25 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരമന് പ്രഖ്യാപിച്ചത്.
”പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി തൊഴിലുമായി ബന്ധപ്പെട്ട അനുകൂല്യത്തിനായി ഗവണ്മെന്റ് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും -ഇപിഎഫ്ഒ എന്റോള്‍മെന്റ്, ആദ്യമായി ജോലി ചെയ്യുന്നവരെ അംഗീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ജീവനക്കാര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കുമുള്ള പിന്തുണ എന്നിവയാണത്.” ധനമന്ത്രി നിര്‍മല സീതാരാമന് ജൂലൈ 23ന് തന്റെ ഏഴാമത്തെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ് ഈ പദ്ധതികള്‍ക്ക് യോ?ഗ്യരായിട്ടുള്ളവര്. എല്ലാ ഔപചാരിക മേഖലകളിലും പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഒരു മാസത്തെ വേതനം മൂന്ന് ?ഗഡുക്കളായി നേരിട്ട് നല്‍കും. 15000 രൂപ വരെയാണ് ലഭിക്കുക. 1ലക്ഷം രൂപ വരെ മാസം ശമ്പളം ലഭിക്കുന്നവര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരാണ്.
‘ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആദ്യ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നേരിട്ട് നല്‍കും. ആനുകൂല്യം കൈമാറുന്നത് 15,000 രൂപ വരെ ആയിരിക്കും. 1 ലക്ഷം രൂപ മാസ ശമ്പളമാണ് യോ?ഗ്യതാ പരിധി,’ ധനമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ 2.1 കോടി യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Recent Comments