ഖത്തർ എന്ന ഗൾഫ് രാജ്യം നോൺ മുസ്ളീംങ്ങളോട് തൊഴിൽ സംബന്ധമായ വിവേചനം കാട്ടിയെന്ന് ആരോപിച്ച് ഇന്ത്യയിലെ ഖത്തർ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ഇന്ത്യൻ വിദേശകാര്യ വകുപ്പ് ശക്തമായ താക്കീതും നൽകിയതായി വാർത്ത. ഇതുസംബന്ധിച്ച് എത്രയും വേഗം വിശദീകരണം തരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
കൃസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും ജോബ് വിസ കൊടുക്കുന്നില്ല.അതേസമയം മുസ്ലീമുകൾക്ക് കൊടുക്കുന്നുമുണ്ട് .ഇത് ഔദ്യോഗികമായിട്ടല്ല ചെയ്യുന്നത്. അത്തരം വിവേചനം കുറച്ചുദിവസമായി നടക്കുന്നതിനാൽ ഇക്കാര്യം ഇന്ത്യാ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുറന്നായിരുന്നു ഖത്തർ അംബാസിഡറെ വിളിച്ചു വരുത്തി വിശദീകരണം തേടിയത്.
ജോബ് വിസയുടെ കാര്യത്തിൽ ഖത്തർ സർക്കാരിന്റെ ഈ നിലപാട് ഇന്ത്യ വളരെ ഗൗരവമായാണ് എടുത്തിട്ടുള്ളതെന്നാണ് പറയപ്പെടുന്നത് .അതേസമയം ഖത്തർ ചെയ്തപോലെ ഇന്ത്യയും അനൗദ്യോഗികമായാണ് പ്രതികരിച്ചിട്ടുള്ളത്.ഇന്ത്യയിലുള്ളവർക്ക് തൊഴിൽ കൊടുക്കുമ്പോൾ മതം പരിഗണിക്കരുതെന്നാണ് ..ഖത്തർ അംബാസിഡറോട് ഇന്ത്യൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയത് .ഇന്ത്യ ഒരു കാരണവശാലും വിവേചനത്തെ അംഗീകരിക്കുന്നില്ലെന്നാണ് .ഇന്ത്യ മതേതര ജനാധിപത്യ രാജ്യമാണ് .മതരാജ്യമല്ല .അതുകൊണ്ട് മതപരമായ വിവേചനം പറ്റില്ല.എല്ലാവർക്കും തൊഴിൽ നൽകുക അല്ലെങ്കിൽ നൽകാതിരിക്കുക.ഇതാണ് ഇന്ത്യയുടെ നിലപാട് .
അതുപോലെ ഇന്ത്യക്കാരായ ബിസിനസുകാർക്കിടയിൽ ഖത്തർ ഗവർമെന്റ് അപ്രഖ്യാപിത പീഡനം നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.ഖത്തറിലേക്ക് ഗുജറാത്തിൽ നിന്നാണ് ടൈൽസ് പോകുന്നത് .ഇന്ത്യയിൽ നിന്നും വരുന്ന ടൈൽസിൽ അഡീഷണൽ നികുതി ഉൾപ്പെടെ 44 ശതമാനം നികുതിയാണ് ഖത്തർ സർക്കാർ ഏർപ്പെടുത്തിയത് .അതേസമയം ചൈനയിൽ നിന്നും വരുന്ന ടൈൽസിനു അഡീഷണൽ നികുതി ഏർപ്പെടുത്തിയിട്ടില്ല .അവർക്ക് പഴയ നികുതിയായ പതിനഞ്ച് ശതമാനത്തിൽ താഴെയാണ് .തമിഴ്നാട്ടിൽ നിന്നും പോയ 15 കോടി വില വരുന്ന മുട്ടകൾ തിരിച്ചയച്ചു .ഇത് വൻ തിരിച്ചടിയാണ് വ്യവസായികൾക്ക് ഉണ്ടായത്.
ഖത്തർ ഇന്ത്യക്കെതിരെയായി അപ്രഖ്യാപിതമായ ഉപരോധവും സാമ്പത്തിക യുദ്ധവുമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത് .ഖത്തർ ഒരു ചെറിയ രാജ്യമാണ് .ഇന്ത്യയെ വെല്ലുവിളിക്കാൻ ഖത്തറിനു കഴിയില്ല .മാത്രവുമല്ല ഇന്ത്യക്കെതിരെ കളിച്ചാൽ വലിയ തിരിച്ചടിയായിരിക്കും ഖത്തറിനു നേരിടേണ്ടി വരിക .നിലവിൽ ഇസ്രയേലിന്റെ റഡാറിലുള്ള രാജ്യമാണ് ഖത്തർ .ഇസ്ലാമിക ഭീകരർക്ക് സാമ്പത്തിക സഹായം ചെയ്തു എന്ന ആരോപണം ഇസ്രായേൽ ഖത്തറിനെതിരെ പറയുന്നുണ്ട്.അതുപോലെ ബംഗ്ലാദേശിലെ ഹിന്ദു വേട്ടയ്ക്കെതിരെ അവിടുത്തെ ജമാഅത്തെ ഇസ്ലാമികൾക്ക് ഫണ്ട് നൽകുന്നത് ഖത്തർ ആണെന്ന ആരോപണവും നിലവിലുണ്ട്.ഖത്തറുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യ സൗദി അറേബിയയും യു എ ഇ യും തമ്മിലുള്ള അടുപ്പം കൂട്ടുവാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത് .കുവൈറ്റുമായുള്ള ബന്ധവും ഖത്തറിനെ ഒറ്റപ്പെടുത്തുവാൻ ഒരുപക്ഷെ കഴിഞ്ഞേക്കും.ലോകത്തെ ഏറ്റവും വലിയ എക്കണോമിയായ ഇന്ത്യയോട് ആവശ്യമില്ലാതെ പ്രശ്നം ഉണ്ടാക്കിയാലുള്ള തിരിച്ചടി മാരകമായിരിക്കുമെന്നാണ് രാഷ്ട്ര തന്ത്രജ്ഞർ പറയുന്നത്.ഇന്ത്യ പഴയ ഇന്ത്യയുമല്ല .
Recent Comments