ഷൂട്ടിങ്ങിനിടയില്‍ പലതവണ കാര്യങ്ങള്‍ കൈവിട്ടുപോയ സന്ദര്‍ഭങ്ങളില്‍ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഒരു നല്ല സുഹൃത്തായി നിലകൊണ്ട വ്യക്തിയാണ് ഉണ്ണിയെന്ന് ‘ഗെറ്റ് സെറ്റ് ബേബി’യുടെ കോ പ്രൊഡ്യൂസര്‍ സാം ജോര്‍ജ് എബ്രഹാം തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചത്.
‘ഉണ്ണി മുകുന്ദനുമായി, ഗെറ്റ് സെറ്റ് ബേബിയുടെ കോ- പ്രൊഡ്യൂസര്‍ ആയി കഴിഞ്ഞ 15 മാസത്തോളമായി അദ്ദേഹം അടുത്ത് ഇടപഴകുന്നു. എന്നാല്‍ ഒരിക്കല്‍ പോലും മറ്റുള്ളവര്‍ പറയുന്നത് പോലെ ഒരു കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത, ഒന്നിനെയും പിന്തുണയ്ക്കാത്ത ഉണ്ണിയെ അല്ല ഞാന്‍ കണ്ടത് എന്നാണ് സാം പറയുന്നത്. സിനിമയുടെ പ്രാരംഭ നടപടികള്‍ തുടങ്ങിയ സമയത്തുതന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്നും നേരിട്ട കുറെയേറെ ചോദ്യങ്ങളുണ്ട്. എന്ത് കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയുന്നു? ഉണ്ണിയെ വച്ചു ആരേലും സിനിമ ചെയ്യുമോ? ഉണ്ണിയുടെ സിനിമയ്ക്ക് ഇത്ര ബജറ്റോ? ഉണ്ണിക്ക് പെട്ടെന്ന് മൂഡ്സ്വിങ്സ് വരും, അത് സിനിമയെ വല്ലാതെ ബാധിക്കും. അവസാനം നിങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരും. എന്നൊക്കെയാണ്.
എന്നാല്‍ താന്‍ പരിചയപ്പെട്ട ഉണ്ണിമുകുന്ദന് ഒരു Gem of a person’ ആണെന്നും ആ ഉറച്ച മസിലികളും വലിയ ബോഡിയുടെ പിന്നില്‍ വളരെ സിംപിള്‍, ഹംബിള്‍, ക്യൂട്ട്, എല്ലാവര്ക്കും പ്രിയപ്പെട്ട, അടുത്ത വീട്ടിലെ നമ്മുടെ ഒരു സ്വന്തം പയ്യന് എന്നൊരു വ്യക്തിത്വം ഉണ്ടെന്നും ഷൂട്ടിങ്ങിനിടയില്‍ പലതവണ കാര്യങ്ങള്‍ കൈവിട്ടുപോയ സന്ദര്‍ഭങ്ങളില്‍ ഒരു താരജാഡയില്ലാതെ വന്നു എല്ലാവരെയും ചേര്‍ത്തു പിടിക്കുന്ന ഒരു നല്ല സുഹൃത്ത്, ആ മനുഷ്യനെന്നുമാണ് സാം ജോര്‍ജ് തന്റെ ഫേസ്ബുക്കിലൂടെ ഉണ്ണി മുകുന്ദനെ കുറിച് പറഞ്ഞത്.
എന്തു കൊണ്ടാവും ഉണ്ണിയോട് ഇത്രമാത്രം ബോധപൂര്‍വമായ ശത്രുത?! ചിലപ്പോള്‍ അയ്യാളുടെ രാഷ്ട്രീയ ബോധമാവും അല്ലെങ്കില്‍ അയ്യാളിലെ താരത്തിനോടുള്ള അസൂയയുമാവാം. ആത്മഹത്യയുടെ വക്കില്‍ നിന്നും തന്റെ ഡെഡിക്കേഷനും ആത്മവിശ്വാസവും കൊണ്ട് മലയാള സിനിമാ മേഖലയില്‍ തന്റെതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഉണ്ണി മുകുന്ദന്. ഉണ്ണി മുകുന്ദനുമായി ഒരിക്കലും വര്‍ക്ക് ചെയ്യില്ല എന്ന് പറഞ്ഞവര്‍ പോലും ഇന്ന് അദ്ദേഹത്തിന് വേണ്ടി കയ്യടിക്കുന്നു. ഇത് കാലത്തിന്റെ കണക്കെന്നും’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഉണ്ണി മുകുന്ദനെപ്പം ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
Recent Comments