ബിജെപിയുടെ സഹായത്തോടെ മുസ്ലിം ലീഗിനു തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയുടെ ഭരണ സമിതിയിൽ പ്രാതിനിധ്യം കിട്ടി .തിരുവനന്തപുരം ശ്രീചിത്ര ആശുപത്രി കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥയിലുള്ള സ്ഥാപനമാണ് .പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് ഇവിടെ പ്രാതിനിധ്യം നൽകാറുണ്ട് .മലപ്പുറം എം പിയായ ഇ ടി മുഹമദ് ബഷീറിനാണ് ഇക്കുറി ശ്രീചിത്ര ആശുപത്രിയുടെ ഭരണ സമിതിയിൽ അംഗമാവാൻ വഴി തെളിഞ്ഞത്
കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും ഓരോരുത്തരാണ് കഴിഞ്ഞ കാലങ്ങളിൽ ശ്രീചിത്ര ആശുപത്രിയുടെ ഭരണ സമിതി അംഗങ്ങളായത്.ഇത്തവണ യുഡിഎഫ് ഘടകക്ഷിയായ മുസ്ലിം ലീഗിന് കിട്ടണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കൊടിക്കുന്നേൽ സുരേഷിനോട് ബിജെപി നേതാക്കളോട് സംസാരിച്ച് ധാരണയിലെത്താൻ നിർദേശിച്ചു .തുടർന്ന് ബിജെപി നേതാക്കളുമായി കൊടിക്കുന്നേൽ ചർച്ച നടത്തിയെന്നാണ് പിന്നാമ്പുറം .കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിനെ ഒഴിവാക്കി ഇ ടി മുഹമ്മദ് ബഷീറിനെ ഭരണസമിതി അംഗമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു .
അതിനെ തുടർന്ന് ശശി തരൂർ ഉടക്കി .താൻ തിരുവനന്തപുരം എം പിയായതിനാൽ തന്റെ ലോകസഭ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാപനമായ ശ്രീചിത്ര ആശുപത്രി ഭരണ സമിതി അംഗമാകണമെന്ന് തരൂർ വാശിപിടിച്ചു .പിന്നീട് ബിജെപിയുമായി കൊടിക്കുന്നേൽ നടത്തിയ ചർച്ചയെ തുടർന്ന് കോൺഗ്രസിനു ശ്രീചിത്ര ആശുപത്രിയുടെ ഭരണ സമിതിയിൽ രണ്ട് സീറ്റുകൾ നൽകാനും പകരം ഗുജറാത്തിലെ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥയിലുള്ള ആശുപത്രിയുടെ ഭരണസമിതിയിൽ അംഗത്വം വേണ്ടെന്ന് വെയ്ക്കാനും തീരുമാനിച്ചതോടെയാണ് ഈ പ്രശനം അവസാനിച്ചത്.അതോടെ ശ്രീചിത്ര ആശുപത്രിയുടെ ഭരണ സമിതിയിൽ ശശി തരൂരും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങളാവുന്ന സാഹചര്യം സംജാതമായിരിക്കുകയാണ് .പ്രത്യക്ഷത്തിൽ കോൺഗ്രസും ബിജെപിയും കടുത്ത ശത്രുക്കളാണ് .എന്നാൽ പല സ്ഥലങ്ങളിലും കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത് .ഇതൊക്കെയാണ് പിന്നാമ്പുറങ്ങളിൽ നടക്കുന്ന അന്തർനാടകങ്ങൾ .ഒരു യൂട്യൂബ് ചാനൽ ഇതുസംബന്ധിച്ച വാർത്ത ഇന്നലെ(19 -12 -2024 ) പുറത്ത് വിടുകയും ചെയ്തു.
Recent Comments