മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിന് ശേഷം വണ്ടർ ഫ്രെയിംസ് ഫിലിംലാൻഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാം ചിത്രം ആരംഭിക്കുന്നു. ഷാജൻ എസ് കല്ലായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിൻ്റെ താരനിർണ്ണയം ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി വരികയാണ്. ഇന്ദ്രൻസ്, ഉർവശി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ജലധാര പമ്പ് സെറ്റ് ഒരുക്കിയാണ് വണ്ടർ ഫ്രെയിംസ് ഫിലിംലാൻഡ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പൊൾ ജിയോ ഹോട്ട് സ്റ്റാറിലും ട്രെൻഡിങ് ലിസ്റ്റിൽ നിൽക്കുന്ന ചിത്രമാണ്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments