‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നിരിക്കുന്നു. എനിക്ക് ഇപ്പോള്‍ കൂടുതല്‍ ശക്തിയില്ല.’ എന്നാണ് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സമൂഹ മാധ്യമത്തില്‍ പങ്കിട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
माँ कुश्ती मेरे से जीत गई मैं हार गई माफ़ करना आपका सपना मेरी हिम्मत सब टूट चुके इससे ज़्यादा ताक़त नहीं रही अब।
अलविदा कुश्ती 2001-2024 🙏
आप सबकी हमेशा ऋणी रहूँगी माफी 🙏🙏
— Vinesh Phogat (@Phogat_Vinesh) August 7, 2024
ഒളിംപിക്സില്‍നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗ് തലവന്‍ നെനാദ് ലലോവിച് പറഞ്ഞിരുന്നു. 50 കിലോ ഗ്രാം വനിതാ ഫ്രിസ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് വിനേഷ് ഫോഗട്ടിനെ മത്സരത്തില്‍നിന്ന് അയോഗ്യയാക്കിയത്. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്. 50 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന് പറഞ്ഞാണ് വിനേഷിനെ മത്സരത്തില്‍നിന്ന് വിലക്കിയത്.
Recent Comments