പകര്‍പ്പവകാശ ലംഘനം കാണിച്ച് അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മ്മാതാക്കള്‍ക്ക് സംഗീത സംവിധായകന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച വാര്‍ത്തായാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിനിടെ സംഗീത സംവിധായകന് ദേവ മുന്‍പ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു.
‘പകര്‍പ്പവകാശം ചൂണ്ടിക്കാണിച്ചാല്‍ പണം ലഭിക്കും. പക്ഷേ ആളുകള്‍ക്ക് എന്നെ അറിയണമെന്നില്ല. ഞാന്‍ ഇപ്പോള്‍ തിരിച്ചുവരുന്നു, 2k കിഡ്സിനുപോലും എന്നെ അറിയാം. അതാണ് പ്രധാനം എന്ന് ഞാന്‍ വിചാരിക്കുന്നു. ‘കറുകറുകറുപ്പായി എന്ന് ഗാനം കേട്ട് ഇവരാണ് സംഗീതം ചെയ്തത് എന്ന് പറയുമ്പോള്‍ എന്നെ ഒരു കുട്ടിക്കുപോലും തിരിച്ചറിയാന്‍ പറ്റും. അത് എത്ര കോടി രൂപ നല്കിയാലും കിട്ടാത്ത അംഗീകാരമാണ്. വരുന്ന തലമുറകളും എന്നെ തിരിച്ചറിയണം, സംഗീതസംവിധായകനായി അടയാളപ്പെടുത്തപ്പെടണം. അത്രേയുള്ളൂ’ എന്നായിരുന്നു മുമ്പ് ഒരു അഭിമുഖത്തിനില് പറഞ്ഞത്.
രജനികാന്ത് ചിത്രമായ ബാഷയിലൂടെയാണ് സംഗീത സംവിധായകന് ദേവ ശ്രദ്ധേയനാകുന്നത്. തമിഴിലെ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ദേവ മലയാളം, തെലുങ്ക്, കന്നഡ് ഭാഷകളിലും പാട്ടുകള്‍ ചെയ്തിട്ടുണ്ട്. പ്രഭുദേവ നായകനായ ഏഴയിന്‍ സിരിപ്പിലെ കറുകറുകറുപ്പായി എന്ന ദേവയുടെ പാട്ട് വിജയ് ചിത്രം ലിയോയില്‍ പുനരുപയോഗിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലെ റോയല്‍റ്റിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി നല്കിയ വാക്കുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
Recent Comments