അല്ലു അര്‍ജുനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകര്‍. താരത്തെക്കുറിച്ചുള്ള നെഗറ്റീവ് വീഡിയോകള്‍ പ്രചരിപ്പിച്ച ഹൈദരാബാദിലെ സ്വകാര്യ യൂട്യൂബ് ചാനലിന്റെ ഓഫിസിലെത്തിയാണ് ആരാധകരുടെ പ്രതിഷേധം. ചാനലിന്റെ ഉടമയെക്കൊണ്ട് താരത്തിനോട് മാപ്പ് പറയിക്കുകയും ചെയ്തു.
We have been following RED TV closely for the past few months and monitoring the way they are running a negative campaign against @alluarjun garu.
Recently, they crossed all boundaries by involving his wife Sneha Reddy garu, and his children, and even posting thumbnails… pic.twitter.com/gB37dVfCxS
— All India Allu Arjun Fans & Welfare Association (@AIAFAOnline) November 11, 2024
കഴിഞ്ഞ കുറച്ച് മാസങ്ങളായി അല്ലു അര്‍ജുനെതിരെ മോശം വീഡിയോകള്‍ ഈ യൂട്യൂബ് ചാനല്‍ അപ്ലോഡ് ചെയ്തിരുന്നു. മോര്‍ഫ് ചെയ്ത താരത്തിന്റെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകളായിരുന്നു ചാനല്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെതിരെയാണ് ആരാധകരുടെ ഇടപെടല്‍. തുടര്‍ന്ന് അത്തരം വീഡിയോകള്‍ നീക്കം ചെയ്യുകയും ചെയ്തു. യൂട്യൂബ് ചാനല്‍ ഉപരോധിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആരാധകരുടെ ഈ നടപടിയെ നിരവധിപ്പേര്‍ അഭിനന്ദിച്ചു.
Recent Comments